Loading ...

Home National

ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ 500 മില്യണ്‍ ഡോളര്‍ വായ്പ

കൊളംബോ : ഊര്‍ജ ക്ഷാമം രൂക്ഷമായ ശ്രീലങ്കയ്ക്ക് അടിയന്തരമായി എണ്ണവാങ്ങുന്നതിന് 500 മില്യണ്‍ ഡോളര്‍ വായ്പ നല്‍കി ഇന്ത്യ.

ഇന്ത്യന്‍ വിതരണക്കാരില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങാനാണ് വായ്പ. സാമ്ബത്തിക പ്രതിസന്ധി മൂലം താപ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വന്നത് ശ്രീലങ്കയിലെ ഗതാഗത ശൃംഖലയെ വരെ ബാധിച്ചിരുന്നു. രാജ്യത്തെ കല്‍ക്കരി താപവൈദ്യുത നിലയത്തിലെ തകരാര്‍ മൂലം അപ്രഖ്യാപിത വൈദ്യുതി മുടക്കം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളും പാചക വാതക, മണ്ണെണ്ണ ക്ഷാമവും ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്. ഭക്ഷ്യവിലപ്പെരുപ്പവും റെക്കോഡ് വേഗത്തില്‍ കുതിച്ചിരുന്നു. ഭക്ഷ്യവസ്തുക്കള്‍, മരുന്ന എന്നിവയുടെ ഇറക്കുമതിയ്ക്കായി ഇന്ത്യയില്‍ നിന്ന് നൂറ് കോടി ഡോളറിന്റെ വായ്പ സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നതായാണ് വിവരം.

Related News