Loading ...

Home Gulf

ബിനാമി കച്ചവടം ഇല്ലാതാക്കാന്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്തി സൗദി അറേബ്യ

റിയാദ്: ബിനാമി കച്ചവടം ഇല്ലാതാക്കാന്‍ സൗദി അറേബ്യ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പത്ത് നിബന്ധനകള്‍ ഏര്‍പ്പെടുത്തി.സ്ഥാപനത്തിന് കാലാവധിയുള്ള വാണിജ്യ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുക, സ്ഥാപന നടത്തിപ്പിന് ആവശ്യമായ എല്ലാ ഡാറ്റയ്ക്കും ലൈസന്‍സുകള്‍ക്കും കാലാവധി ഉണ്ടാവുക, സ്ഥാപനത്തിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടാവുക, വാണിജ്യ ഇടപാടുകള്‍ക്ക് വ്യക്തിഗത അക്കൗണ്ടുകള്‍ ഉപയോഗിക്കാതിരിക്കുക എന്നിവയാണ് പ്രധാന നിബന്ധനകള്‍.

പ്രവര്‍ത്തന ലൈസന്‍സ് പുതുക്കിയെന്ന് ഉറപ്പുവരുത്തുക, സ്ഥാപനത്തിന്റെ വിലാസം കൃത്യമായി പുതുക്കുക, സ്ഥാപനം വേതന സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുക, തൊഴില്‍ വേതന ഡാറ്റ രേഖപ്പെടുത്തുക, കരാറുകള്‍ ഇലക്‌ട്രോണിക് ആയി രേഖപ്പെടുത്തുക, സ്ഥാപനത്തില്‍ നിയമാനുസൃതമല്ലാത്ത തൊഴിലാളികളെ നിയമിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് സൗദി അറേബ്യയിലെ വാണിജ്യ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ട പുതിയ നിബന്ധനകള്‍. സ്ഥാപനത്തിന്റെ എല്ലാ സാമ്ബത്തിക ഇടപാടുകളും പ്രധാന ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് രേഖപ്പെടുത്തേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

സ്വദേശികള്‍ അല്ലാത്തവര്‍ക്ക് സ്ഥാപനത്തില്‍ പൂര്‍ണാധികാരത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സാഹചര്യം ഉണ്ടാക്കാതിരിക്കുക, ഇലക്‌ട്രോണിക് പേയ്‌മെന്റ് രീതികള്‍ പ്രയോജനപ്പെടുത്തുക, ബില്ലുകള്‍ ഇലക്‌ട്രോണിക് ആയി ഇഷ്യു ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുക, സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമനുസ്യൂതമായ രീതികളിലൂടെ ധനസഹായം ലഭ്യമാക്കുക, ധനസഹായം കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തുകയും സാമ്ബത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കുകയും ചെയ്യുക എന്നിവയാണ് നിലവില്‍ വന്ന മറ്റ് നിബന്ധനകള്‍.


Related News