Loading ...

Home National

ചന്ദ്രയാന്‍-3 ആഗസ്റ്റില്‍ വിക്ഷേപിക്കും; 2022ല്‍ 19 വിക്ഷേപണങ്ങള്‍ നടത്താന്‍ ഐ.എസ്.ആര്‍.ഒ

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2ന്റെ പരാജയത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ചന്ദ്രയാന്‍-3ന്റെ വിക്ഷേപണത്തിനൊരുങ്ങി ഐ.എസ്.ആര്‍.ഒ.ലോക്സഭയിലെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാറാണ് ചന്ദ്രയാന്‍ മൂന്നിനെ സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഈ വര്‍ഷം ആഗസ്റ്റില്‍ ചന്ദ്രയാന്‍-3 വിക്ഷേപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് -19 മൂലമാണ് നിലവിലുള്ള ഐ.എസ്.ആര്‍.ഒയുടെ ദൗത്യങ്ങള്‍ വൈകിയതെന്നും ശാസ്ത്ര-സാങ്കതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ് പറഞ്ഞു.

2008ലാണ് ഇന്ത്യ ആദ്യമായി ചന്ദ്രയാന്‍ ദൗത്യം തുടങ്ങിയത്. ആദ്യ ചന്ദ്രയാന്‍ ദൗത്യത്തില്‍ ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിധ്യം ഉള്‍പ്പടെയുള്ളവയെ സംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. നേരത്തെ ചന്ദ്രയാന്‍ -2 ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു.

ചന്ദ്രയാന്‍-2ലെ ലാന്‍ഡറും റോവറും ഇടിച്ചിറങ്ങിയപ്പോള്‍ ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ട്. ചന്ദ്രയാന്‍-3 ദൗത്യത്തിനായും ഇതേ ഓര്‍ബിറ്റര്‍ തന്നെ ഉപയോഗിക്കാനാണ് ഐ.എസ്.ആര്‍.ഒയുടെ പദ്ധതി. അതേസമയം, ഈ ഇവര്‍ഷം ഐ.എസ്.ആര്‍.ഒ 19ഓളം വിക്ഷേപണങ്ങളാവും നടത്തുക. ചന്ദ്രയാന് മുമ്ബ് ഈ ഫെബ്രുവരിയില്‍ തന്നെ റിസാറ്റ്-1എ സാറ്റ്ലൈറ്റിന്റെ വിക്ഷേപണം നടത്തും. ഫെബ്രുവരി 14നായിരിക്കും വിക്ഷേപണമെന്നാണ് സൂചന.

Related News