Loading ...

Home International

എക്വഡോറില്‍ മണ്ണിടിച്ചില്‍; 24 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

കീറ്റോ: എക്വഡോറിന്‍റെ തലസ്ഥാനമായ കീറ്റോയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 24 പേര്‍ മരിച്ചു.
12 പേരെ കാണാതായിട്ടുണ്ടെന്ന് മേയര്‍ സാന്റിയാഗോ ഗ്വാര്‍ഡിറസ് പറഞ്ഞു. 48 പേര്‍ക്ക് പരിക്കേറ്റതായും ദുരന്ത നിവാരണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയില്‍ ലാ ഗാസ്ക, ലാ കമ്യൂണ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. കല്ലും മണ്ണും കലര്‍ന്ന വെള്ളം വാസപ്രദേശങ്ങളിലേക്ക് കുത്തിയൊലിക്കുകയായിരുന്നു. പ്രദേശത്തെ വീടുകള്‍ പൂര്‍ണമായി തകരുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടങ്ങള്‍ തകര്‍ന്നുവീണാണ് മരണവും പരിക്കുകളും സംഭവിച്ചിരിക്കുന്നത്. മരങ്ങളും വാഹനങ്ങളും ഇലക്‌ട്രിക് പോസ്റ്റുകളും ഒലിച്ചുപോയി.പ്രദേശവാസികളുടെയും ദുരന്ത നിവാരണ ഏജന്‍സിയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അഭയകേന്ദ്രം ഒരുക്കിയതായി മേയര്‍ അറിയിച്ചു. ഭൂകമ്ബത്തിന് സമാനമായിരുന്നു സ്ഥിതിയെന്നാണ് ദുരന്തബാധിതര്‍ പറയുന്നത്.

തിങ്കളാഴ്ച രാത്രി തുടര്‍ച്ചയായി പെയ്‌ത കനത്ത മഴയില്‍ പ്രദേശത്തെ കുന്നുകള്‍ ദുര്‍ബലമാകുകയും മണ്ണും കല്ലും കുത്തിയൊലിക്കുകയുമായിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കീറ്റോയില്‍ അതിശക്തമായ മഴയുണ്ടാകുന്നത്. ഒരു സ്ക്വയര്‍ മീറ്ററിന് 75 ലിറ്റര്‍ എന്ന കണക്കിലാണ് മഴപെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News