Loading ...

Home National

370-ാം അനുച്ഛേദം റദ്ദാക്കിയശേഷം കശ്മീരില്‍ വധിച്ചത് 439 ഭീകരരെയെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ ഇതുവരെ 439 ഭീകരരെ വധിച്ചുവെന്നും കേന്ദ്രഭരണപ്രദേശത്ത് തീവ്രവാദവുമായി ബന്ധപ്പെട്ട 541 സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ബുധനാഴ്ച രാജ്യസഭയെ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം ആഗസ്റ്റ് 5 2019 മുതല്‍ 2022 ജനുവരി 26 വരെ ജമ്മു കശ്മീരില്‍ 541 ഭീകരാക്രമണങ്ങള്‍ ഉണ്ടായി. 439 ഭീകരരെ വധിക്കുകയും ചെയ്തു. 98 സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 109 സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തുവെന്ന് നീരജ് ഡാംഗിക്ക് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കി.

Related News