Loading ...

Home Kerala

പ്രതീക്ഷയുടെ മഴ മേഘം നല്‍കി ന്യൂനമര്‍ദം വിടവാങ്ങി

തൃ​ശൂ​ര്‍: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട്​ അ​റ​ബി​ക്ക​ട​ലി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌​ ദു​ര​ന്തം വി​ത​ക്കാ​തെ നി​ര്‍​വീ​ര്യ​മാ​യ ന്യൂ​ന​മ​ര്‍​ദം കേ​ര​ള​ത്തി​ന്​ ന​ല്‍​കി​യ​ത്​ പ്ര​തീ​ക്ഷ​യു​ടെ മ​ഴ​മേ​ഘം. ഒാ​ഖി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​ദ്ധ​സ​മാ​ന​മാ​യ സ​ന്നാ​ഹ​ങ്ങ​ള്‍ ഒ​രു​ക്കി​യെ​ങ്കി​ലും തീ​വ്ര​ന്യൂ​ന​മ​ര്‍​ദ​ത്തി​ലേ​ക്ക്​ ചു​വ​ട്​ മാ​റി​യ ന്യൂ​ന​മ​ര്‍​ദം ഒ​ടു​ക്കം മ​ര്‍​ദ​പ​ത​ന​ത്തി​ലേ​ക്ക്​ പ്ര​ശ്​​ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​ക്കാ​തെ​യാ​ണ്​ പ​തി​ച്ച​ത്. അ​ന്ന്​ കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​ര്‍, ആ​ര്യം​കാ​വ്, കൊ​ല്ലം ന​ഗ​ര​ത്തി​ലും മാ​ത്ര​മേ മ​ഴ ല​ഭി​ച്ചി​രു​ന്നു​ള്ളൂ. എ​ന്നാ​ല്‍, നി​ല​വി​ല്‍ മു​ഴു​വ​ന്‍ ജി​ല്ല​ക​ളി​ലും മ​ഴ ​​പ്ര​തീ​ക്ഷ​യി​ലാ​ണ്​​. ഒ​പ്പം ചൂ​ട്​ കു​റ​യാ​നും ഇ​ട​യാ​യി.38 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ല്‍ എ​ത്തി​നി​ന്നി​രു​ന്ന കേ​ര​ള​ത്തി​ലെ ചൂ​ട്​ ന്യൂ​ന​മ​ര്‍​ദ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 34 മു​ത​ല്‍ 36 വ​രെ​യാ​യി കു​റ​ഞ്ഞു. ന്യൂ​ന​മ​ര്‍​ദ​ത്തി​ന്​ മു​​മ്ബും പി​മ്ബും ര​ണ്ട്​ ദി​വ​സം മേ​ഘാ​വൃ​ത​മാ​യ സ​ഹ​ച​ര്യ​ത്തി​ല്‍ ചൂ​ട്​ ഇ​തി​നെ​ക്കാ​ള്‍ ക​ു​റ​ഞ്ഞി​രു​ന്നു. തെ​ളി​ഞ്ഞ ആ​കാ​ശ​വും നി​ല​വി​ലി​ല്ല. സൂ​ര്യ​പ്ര​കാ​ശ വി​കി​ര​ണം ഭൂ​മി​യി​ല്‍ നേ​രി​ട്ട്​ പ​തി​ക്കാ​ത്ത​തി​നാ​ല്‍ ചൂ​ടി​ന്​ അ​ല്‍​പം ശ​മ​ന​വു​മു​ണ്ട്.അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ഇൗ​ര്‍​പ്പ​മു​ള്ള​തി​നാ​ലാ​ണ്​ പു​ഴു​ക്ക്​ അ​നു​ഭ​വ​െ​പ്പ​ടു​ന്ന​ത്​. ഇൗ​ര്‍​പ്പ​വും സാ​മാ​ന്യ​ചൂ​ടും ഉ​ള്ള​തി​നാ​ല്‍ മേ​ഘ​രൂ​പ​വ​ത്​​ക​ര​ണ പ്ര​ക്രി​യ ഏ​റു​ക​യാ​ണ്. ഭൂ​ത​ലം ചൂ​ടു​പി​ടി​ച്ച്‌ സാ​ന്ദ്ര​ത കു​റ​ഞ്ഞ വാ​യു മു​ക​ളി​ലേ​ക്ക്​ പോ​കു​ക​യും മു​ക​ളി​ലേ​ക്ക്​ പോ​കും തോ​റും വാ​യു ത​ണു​ക്കു​ക​യും ചെ​യ്യു​ന്ന സം​വ​ഹ​ന​പ്ര​ക്രി​യ​യാ​ണ്​ നി​ല​വി​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന്​ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന ഗ​വേ​ഷ​ക​ന്‍ സി.​എ​സ്.​ ഗോ​പ​കു​മാ​ര്‍ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. ശീ​തീ​ക​രി​ക്ക​പ്പെ​ട്ട വാ​യു സാ​ന്ദ്രീ​കൃ​ത പ്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​വു​ക​യും തു​ട​ര്‍​ന്ന്​ കാ​ര്‍​മേ​ഘ​ങ്ങ​ളാ​യി പ​രി​ണ​മി​ക്കു​ക​യു​മാ​ണ്. ഇ​ങ്ങ​നെ മാ​റു​ന്ന കാ​ര്‍​മേ​ഘ​ങ്ങ​ള്‍ എ​ല്ലാം മ​ഴ​യാ​യി പെ​യ്യാ​നി​ട​യി​ല്ല. എ​ന്നാ​ല്‍ ന​ല്ലൊ​രു ശ​ത​മാ​നം അ​വ മ​ഴ​യാ​യി മാ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. വേ​ന​ലി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ മേ​ഘം ത​ണ​ലി​ട്ട ആ​കാ​ശ​ത്തി​ന്​ കാ​ര​ണം പ്ര​കോ​പ​ന​മൊ​ന്നു​മു​ണ്ടാ​കാ​തെ വ​ന്നു​പോ​യ ന്യൂ​ന​മ​ര്‍​ദ​മാ​ണെ​ന്ന നി​രീ​ക്ഷ​ണ​മാ​ണ്​ വ​കു​പ്പി​നു​ള്ള​ത്.ഇ​തോ​ടെ ഇ​ക്കു​റി വേ​ന​ല്‍​മ​ഴ കൂ​ടു​ത​ല്‍ ല​ഭി​ക്കാ​നാ​ണ്​ സാ​ധ്യ​ത. മാ​ര്‍​ച്ചി​ല്‍12 ശ​ത​മാ​ന​വും ഏ​പ്രി​ലി​ല്‍ 23ഉം ​മേ​യി​ല്‍ 65 ശ​ത​മാ​ന​വു​മാ​ണ്​ കേ​ര​ള​ത്തി​ല്‍ വേ​ന​ല്‍​മ​ഴ ല​ഭി​ക്കേ​ണ്ട​ത്. മാ​ര്‍​ച്ചി​ല്‍ നി​ല​വി​ല്‍ 10 ശ​ത​മാ​ന​ത്തി​​െന്‍റ കു​റ​വ്​ മാ​ത്ര​മാ​ണു​ള്ള​ത്. ശ​നി​യാ​ഴ്​​ച കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, കാ​സ​ര്‍​കോ​ട്​ ജി​ല്ല​ക​ളി​ല്‍ മ​ഴ ല​ഭി​ച്ചു. മ​ധ്യ​കേ​ര​ള​ത്തി​ലും പ​ര​ക്കെ​യ​ല്ലെ​ങ്കി​ലും മ​ഴ ല​ഭി​ക്കു​ന്നു​ണ്ട്.

Related News