Loading ...

Home USA

അമേരിക്കയില്‍ ചരിത്രത്തിലാദ്യമായി പൊതുകടം 30 ട്രില്യണ്‍ ഡോളര്‍ കടന്നു

വാഷിങ്​ടണ്‍: യു.എസ്​ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്​ നീങ്ങുന്നുവെന്ന സൂചനകള്‍ നല്‍കി പൊതുകടത്തില്‍ വന്‍ വര്‍ധനവ്​.യു.എസ്​ ട്രഷറി ഡിപ്പാര്‍ട്ട്​മെന്‍റ്​ പുറത്തുവിട്ട രേഖകള്‍ പ്രകാരം പൊതുകടം 30 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു. കോവിഡ്​ പ്രതിസന്ധിയെ തുടര്‍ന്ന്​ വലിയ രീതിയില്‍ കടമെടുത്തതാണ്​ യു.എസിന്​ വിനയായത്​. 2019ല്‍ ഏഴ്​ ട്രില്യണുണ്ടായിരുന്ന പൊതുകടമാണ്​ 30 ആയി വര്‍ധിച്ചത്​.യു.എസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധിയുടെ ആഴം സംബന്ധിച്ച്‌​ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായമാണ്​ നിലനില്‍ക്കുന്നത്​. എങ്കിലും ഇനിയും കടം വാ​​ങ്ങേണ്ട സാഹചര്യമുള്ളതിനാല്‍ ഇത്​ പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

വര്‍ഷങ്ങള്‍ക്ക്​ ശേഷം യു.എസ്​ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്​ പലിശനിരക്ക്​ ഉയര്‍ത്താനുള്ള നീക്കവുമായി മുന്നോട്ട്​ പോകുന്നതിനിടെയാണ്​ പുതിയ റിപ്പോര്‍ട്ട്​ പുറത്ത്​ വന്നിരിക്കുന്നത്​. 2015ന്​ ശേഷം ഇതാദ്യമായാണ്​ ​ഫെഡറല്‍ ബാങ്ക്​ പലിശനിരക്ക്​ ഉയര്‍ത്തുന്നത്​. യു.എസ്​ കേന്ദ്രബാങ്കിന്‍റെ നടപടി വിപണിയില്‍ നിന്നുള്ള കടമെടുപ്പ്​ കൂടുതല്‍ ചെലവേറിയതാക്കി മാറ്റുമെന്നും ആശങ്കയുണ്ട്​.

ഇതൊരു ഹ്രസ്വകാലത്തേക്കുള്ള പ്രതിസന്ധിയല്ല. ദീര്‍ഘകാലത്തേക്ക്​ ഇത്​ യു.എസിനെ കൂടുതല്‍ ദരിദ്രമാക്കുമെന്ന്​ ജെ.പി മോര്‍ഗന്‍ അസറ്റ്​മാനേജ്​മെന്‍റ്​ ഗ്ലോബല്‍ സ്​ട്രാറ്റജിസ്റ്റ്​ ഡേവിഡ്​ കെല്ലി പറഞ്ഞു. പലിശ ചെലവ്​ ഉയരുന്നതും യു.എസ്​ സമ്പദ്​വ്യവസ്ഥക്ക്​ തിരിച്ചടിയുണ്ടാക്കുമെന്നാണ്​ സാമ്ബത്തിക വിദഗ്​ധരുടെ വിലയിരുത്തല്‍.

Related News