Loading ...

Home National

കാറിനുള്ളില്‍ മാസ്ക്​ നിര്‍ബന്ധമാക്കുന്നത്​ അസംബന്ധമെന്ന് ഡല്‍ഹി​ ഹൈകോടതി

ന്യൂഡല്‍ഹി: കാറിനുള്ളില്‍ ഒറ്റക്ക് യാത്രചെയ്യുമ്ബോള്‍ മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് അസംബന്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി.ഈ നിയമം ഇപ്പോഴും നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ് മനസിലാകുന്നില്ലെന്നും സ്വന്തം കാറിലിരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് പറയുന്നത് തീര്‍ത്തും അസംബന്ധമാണെന്നും ഡല്‍ഹി ഹൈകോടതി പറഞ്ഞു. ജസ്റ്റിസ് വിപിന്‍ സങ്കിയും ജസ്റ്റിസ് ജസ്മീത് സിങ്ങും അടങ്ങുന്ന ബെഞ്ചാണ് സര്‍ക്കാറിനെതിരെ പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്.

ദയവായി നിര്‍ദേശങ്ങള്‍ സ്വീകരിക്കുക. എന്തുകൊണ്ടാണ്​ ഈ ഉത്തരവ്​ ഇപ്പോഴും നിലനില്‍ക്കുന്നത്​ ?. യഥാര്‍ഥത്തില്‍ അത്​ അസംബന്ധമാണ്​. നിങ്ങള്‍ നിങ്ങളുടെ സ്വന്തം കാറിലാണ്​ ഇരിക്കുന്നത്​, നിങ്ങള്‍ മാസ്ക്​ ധരിക്കേണ്ടതുണ്ടോയെന്ന്​ കോടതി ചോദിച്ചു.ഡല്‍ഹിയിലെ കോവിഡ്​ വ്യാപനത്തെ സംബന്ധിച്ച കേസ്​ പരിഗണിക്കു​മ്ബോള്‍ സര്‍ക്കാറിന്​ വേണ്ടി ഹാജരായ അഭിഭാഷകന്‍ രാഹുല്‍ മെഹ്​റ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ്​ ഡല്‍ഹി ഹൈകോടതിയില്‍ നിന്നും നിര്‍ണായക നിരീക്ഷണങ്ങളുണ്ടായത്​.

എന്നാല്‍, ഇക്കാര്യത്തില്‍ വാഹനത്തില്‍ ഒറ്റക്ക്​ സഞ്ചരിക്കുമ്ബോള്‍ മാസ്ക്​ ധരിക്കണമെന്ന ഡല്‍ഹി സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാന്‍​ ഹൈകോടതി സിംഗിള്‍ ബെഞ്ച്​ വിസമ്മതിച്ചുവെന്ന കാര്യം ഡല്‍ഹി സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കോവിഡില്‍ അന്നത്തെ സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളത്​. ഇക്കാര്യത്തില്‍ കോടതിക്ക്​ ഇടപെടാവുന്നതാണെന്നും സര്‍ക്കാറിനെ പ്രതിനിധീകരിച്ച അഡ്വക്കറ്റ്​ രാഹുല്‍ മെഹ്​റ പറഞ്ഞു.ആളുകള്‍ തനിച്ചായിരിക്കുമ്പോള്‍ കാറില്‍ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും ആരോഗ്യം സംസ്ഥാന വിഷയമാണെന്നും ഡല്‍ഹി സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോടതിയെ അറിയിച്ചിരുന്നു.

കാറിനുള്ളില്‍ സഞ്ചരിക്കുമ്പോള്‍ മാസ്ക്​ ധരിക്കണമെന്ന ഉത്തരവിനെതിരെ നാല്​ അഭിഭാഷകരാണ്​ കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈകോടതിയെ സമീപിച്ചത്​. എന്നാല്‍, കോവിഡ്​ സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്ബോള്‍ മാസ്ക്​ നിര്‍ബന്ധമാണെന്ന്​ വ്യക്​തമാക്കി ഡല്‍ഹി ഹൈകോടതി സിംഗിള്‍ ബെഞ്ച്​ ഹരജി തള്ളുകയായിരുന്നു.

Related News