Loading ...

Home National

പ്രതിപക്ഷ ബഹളം; അവിശ്വാസ പ്രമേയം പരിഗണിക്കാതെ പാര്‍ലമെന്‍റ്​ പിരിഞ്ഞു

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളം മൂലം മോ​ദി സ​ര്‍​ക്കാ​റി​നെ​തി​രെ ആ​ന്ധ്ര​യി​ലെ വൈ.​എ​സ്.​ആ​ര്‍ കോ​ണ്‍​ഗ്ര​സും ​തെ​ലുഗു​ദേ​ശം പാ​ര്‍​ട്ടി​യും കൊ​ണ്ടു​ വ​​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പ​രി​ഗ​ണി​ക്കാതെ പാര്‍ലമ​െന്‍റ്​ ഇന്നത്തേക്ക്​ പിരിഞ്ഞു. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്‌ ലോക്​സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ 12 മണി വരെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. സഭ പുനരാരംഭിച്ചപ്പോഴും പാര്‍ട്ടികള്‍ ബഹളം തുടര്‍ന്നു.പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിന്​ നോട്ടീസ്​ നല്‍കിയതിനാല്‍ അത്​ ചര്‍ച്ചക്കെടുക്കാന്‍ താന്‍ ബാധ്യസ്​ഥയാണെന്ന്​ സ്​പീക്കര്‍ അംഗങ്ങളെ അറിയിച്ചു. പ്രമേയം വോട്ടിനിടു​േമ്ബാള്‍ വോട്ട്​ കൃത്യമായി തിരിച്ചറിയണമെങ്കില്‍ ബഹളം നിര്‍ത്തി സമാധാനം പാലിക്കണമെന്നും സ്​പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്​പീക്കറുടെ വാക്കുകള്‍ ചെവികൊള്ളാന്‍ അംഗങ്ങള്‍ തയാറായില്ല. തുടര്‍ന്ന്​ സഭ ഇന്നത്തേക്ക്​ പിരിയുകയായിരുന്നു.കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരാണ് ആദ്യം നടുത്തളത്തില്‍ ഇറങ്ങിയത്. ബഹളത്തിനിടെ അ​വി​ശ്വാ​സ പ്ര​മേയ നോട്ടീസില്‍ വോട്ടെടുപ്പ് നടക്കില്ലെന്നും അംഗങ്ങള്‍ ശാന്തരാകണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.രാജ്യസഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം വെച്ചു. പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ സഭാ നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.

Related News