Loading ...

Home National

രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും കോര്‍ ബാങ്കിംഗ് പദ്ധതി നടപ്പിലാക്കും

രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കോര്‍ ബാങ്കിങ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 5 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റ് 75 ജില്ലകളില്‍ സ്ഥാപിക്കും.ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കാന്‍ വിഹിതം മാറ്റിവയ്ക്കും.

എല്ലാ മന്ത്രാലയങ്ങളിലും ഇ-ബില്‍ സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായി ബില്ലുകള്‍ക്ക് അപേക്ഷിക്കാം. ബില്ലുകള്‍ കൈമാറുന്നതിന് ഇ-ബില്‍ സിസ്റ്റം കൊണ്ടുവരും. എല്ലാ മേഖലകളും ഡിജിറ്റൈസേഷന്‍ നടപ്പാക്കും. സംസ്ഥാന - കേന്ദ്ര സേവനങ്ങളെ ഇന്‍റര്‍നെറ്റ് ബന്ധിതമാക്കും ചിപ്പുള്‍ക്കൊള്ളുന്ന ഇ പാസ് പോര്‍ട്ട് വിതരണം തുടങ്ങുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Related News