Loading ...

Home National

തമിഴ്‌നാട്ടില്‍ ലോക്ഡൗൺ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി നടത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ പിന്‍വലിച്ച്‌ തമിഴ് നാട്.പ്രതിദിന പോസിറ്റീവ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ആണ് ഇളവുവരുത്തിയത്. നഴ്സറിയും കിന്റര്‍ഗാര്‍ട്ടനും ഒഴികെയുള്ള സ്‌കൂളുകളും കോളേജുകളും തുറന്നു. നേരിട്ടുള്ള ക്ലാസുകളാണ് പുനരാരംഭിച്ചത്.ി കോവിഡ് കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. കോവിഡ് സുരക്ഷയെക്കുറിച്ചുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ക്ലാസുകള്‍ ആരംഭിച്ചത്.

രാത്രി കര്‍ഫ്യൂ, ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുണ്ട്.സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ഒത്തുചേരലിനുള്ള നിയന്ത്രണം തുടരും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിക്കൊണ്ട് ഫെബ്രുവരി 19 ന് തദ്ദേശ തെരഞ്ഞെടുപ്പുകളും നടക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Related News