Loading ...

Home International

തായ്‌ലന്‍ഡിലെ മത്സ്യസമ്പത്തിന് കനത്ത ഭീഷണിയുയര്‍ത്തി എണ്ണച്ചോര്‍ച്ച

തായ്‌ലന്‍ഡിലെ മത്സ്യസമ്പത്തിന് കനത്ത ഭീഷണിയുയര്‍ത്തി എണ്ണച്ചോര്‍ച്ച. ഗള്‍ഫ് ഒഫ് തായ്‌ലന്‍ഡിലെ സ്റ്റാര്‍ പെട്രോളിയം റീഫൈനിംഗ് പബ്ലിക് കമ്ബനി ലിമിറ്റഡിന്റെ പൈപ്പിലാണ് ചോര്‍ച്ച ഉണ്ടായത്.ഇതേതുടര്‍ന്ന് കിഴക്കന്‍ തായ്‌ലന്‍ഡ് കടല്‍ത്തീരം ദുരന്തമേഖലയായി പ്രഖ്യാപിച്ചു.

ഏകദേശം ഒന്നരലക്ഷത്തോളം ലിറ്റര്‍ എണ്ണ കടലിലേക്ക് ഒഴുകിയെത്തിയെന്നാണ് വിവരം. മത്സ്യതൊഴിലാളികള്‍ പ്രദേശം വിട്ടുപോകണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കരയിലേക്ക് എത്തുന്നതിന് മുമ്ബ് ചോര്‍ച്ച തടയാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ചോര്‍ച്ച മത്സ്യസമ്ബത്തിന് തകരാറുണ്ടാക്കിയിട്ടില്ലെന്നാണ് അധികൃതരുടെ പ്രതികരണം.


Related News