Loading ...

Home USA

ശീ​ത​ക്കൊ​ടു​ങ്കാ​റ്റി​ല്‍ വി​റ​ങ്ങ​ലി​ച്ച്‌ അ​മേ​രി​ക്ക;അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

ശീ​ത​ക്കൊ​ടു​ങ്കാ​റ്റി​ല്‍ ത​ണു​ത്ത് വി​റ​ങ്ങ​ലി​ച്ച്‌ അ​മേ​രി​ക്ക. അ​മേ​രി​ക്ക​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലാ​ണ് ക​ന​ത്ത ശീ​ത​ക്കാ​റ്റ് ആ​ഞ്ഞ​ടി​ക്കു​ന്ന​ത്.അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ള്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ഏ​ഴു​കോ​ടി ആ​ളു​ക​ളെ​യാ​ണ് ശീ​ത​ക്കാ​റ്റ് ബാ​ധി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ന്യൂ​യോ​ര്‍​ക്ക്, ബോ​സ്റ്റ​ണ്‍ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളും കൊ​ടു​ങ്കാ​റ്റി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

ഗ​താ​ഗ​ത​വും വൈ​ദ്യു​തി​യും ത​ട​സ​പ്പെ​ട്ടു. മ​ണി​ക്കൂ​റി​ല്‍ 134 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​ണ് കാ​റ്റ് വീ​ശു​ന്ന​ത്. കി​ഴ​ക്ക​ന്‍ യു​എ​സി​ലേ​ക്കു​ള്ള 4500 വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു. കൊ​ടു​ങ്കാ​റ്റി​നെ ബോം​ബ് സൈ​ക്ലോ​ണ്‍ എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണു ശാ​സ്ത്ര​ജ്ഞ​ര്‍ പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യു​എ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു സ്ഥി​തി ചെ​യ്യു​ന്ന അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ല്‍ നി​ന്നു ശ​ര​ത്കാ​ല​ത്ത് ഉ​ത്ഭ​വി​ക്കു​ന്ന അ​തി​തീ​വ്ര കൊ​ടു​ങ്കാ​റ്റി​നെ​യും പേ​മാ​രി​യെ​യു​മാ​ണ് ബോം​ബ് സൈ​ക്ലോ​ണ്‍ എ​ന്നു​വി​ളി​ക്കു​ന്ന​ത്.

Related News