Loading ...

Home USA

മുന്‍ മിസ് യു.എസ് ചെസ്‌ലി ക്രിസ്റ്റ് കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു

മുന്‍ മിസ് യു.എസ്.എ ചെസ്‌ലി ക്രിസ്റ്റ് (30) കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു. ഞായറാഴ്ച രാവിലെ ഏഴോടെ മന്‍ഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തില്‍നിന്നാണ് അവര്‍ ചാടിയതെന്ന് ന്യൂയോര്‍ക്ക് സിറ്റി പൊലീസ് അറിയിച്ചു.ഇതേ കെട്ടിടത്തില്‍ ഒന്‍പതാം നിലയിലാണ് അവര്‍ താമസിച്ചിരുന്നത്.മരിക്കുന്നതിനു മുമ്ബായി ഈദിവസം നിങ്ങള്‍ക്ക് വിശ്രമവും സമാധാനവും നല്‍കട്ടേയെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അഭിഭാഷകയും ഫാഷന്‍ വ്ളോഗറും എക്‌ട്രാ ടി.വി കറസ്‌പോണ്ടന്റുമായിരുന്ന അവര്‍ 2019ലാണ് സൗന്ദര്യറാണിപട്ടം ചൂടിയത്.

സൗത്ത് കരോലൈന സര്‍വകലാശാല, വേക്ക് ഫോറസ്റ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി മൂന്നു ബിരുദംനേടി. രാജ്യത്ത് ചെയ്യാത്ത കുറ്റത്തിന് തടവില്‍ കഴിയേണ്ടിവന്നവരുടെ ശിക്ഷാകാലാവധി കുറക്കാന്‍ അവര്‍ തടവുകാര്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കിയിരുന്നു.2019ല്‍,ചെസ്​ലി മിസ് നോര്‍ത്ത് കരോലിന യു.എസ്.എ പട്ടം നേടി. മിസ് യു.എസ്.എ 2019 കിരീടം നേടിയ ശേഷം, അവര്‍ ജോലിയില്‍ നിന്ന് അവധി എടുത്തു. 2020ല്‍ അവരുടെ സ്ഥാപനം അവരെ അതിന്റെ ആദ്യത്തെ ഡൈവേഴ്‌സിറ്റി അഡ്വൈസറായി നിയമിച്ചു.

Related News