Loading ...

Home USA

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ഉപവാസ പ്രാര്‍ഥനാദിനം 23ന്

ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന്‍റെ' നിര്‍ദേശത്തെ തുടര്‍ന്നു സഭയില്‍ സമാധാനം പുലരുന്നതിനായി മാര്‍ച്ച്‌ 23നു (വെള്ളി) സഭാ മക്കള്‍ ഉപവസിച്ച്‌ പ്രാര്‍ഥിക്കും. ഇതു സംബന്ധിച്ചുള്ള, രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ സര്‍ക്കുലര്‍ മാര്‍ച്ച്‌ 18നു രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും വായിക്കുമെന്നു ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചു.

സഭയില്‍ സമീപ കാലയളവില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും സഭയ്ക്ക് മുഴുവനും കടുത്ത ദുഖവും വേദനയും ഉണ്ടായ സാഹചര്യത്തിലാണ് പ്രാര്‍ഥനാദിനാചരണം സംഘടിപ്പിക്കുന്നത്. 

നാല്പതാം വെള്ളിയായ മാര്‍ച്ച്‌ 23നു രൂപതയിലും സഭാ സമൂഹത്തിലും ഉപവാസ പ്രാര്‍ഥനാദിനമായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സഭാമക്കള്‍ ഇടവക ദേവാലയത്തിലോ, സമീപത്തുള്ള പള്ളികളിലോ, ചാപ്പലുകളിലോ, സ്വന്തം ഭവനത്തിലോ, ജോലി സ്ഥലത്തോ ആയിരുന്നുകൊണ്ട് സഭയുടെ സമാധാനത്തിനും ഐക്യത്തിനുംവേണ്ടി പ്രാര്‍ഥിക്കണമെന്ന് ചാന്‍സലര്‍ à´«à´¾. ജോണിക്കുട്ടി പുലിശേരി അറിയിച്ചു. 

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം

Related News