Loading ...

Home Gulf

കനത്ത മൂടല്‍മഞ്ഞ്; അബുദാബിയില്‍ യെലോ, റെഡ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

കനത്ത മൂടല്‍മഞ്ഞ് തുടരുന്നതിനാല്‍ അബുദാബിയില്‍ യെലോ, റെഡ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്നു മഞ്ഞുവീഴ്ച ശക്തമായി ദൂരക്കാഴ്ച കുറയുമെന്നും വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ ദുരന്ത നിവാരണ സമിതി മുന്നറിയിപ്പ് നല്‍കി.അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുമെന്നും സൂചിപ്പിച്ചു.

തണുത്ത കാലാവസ്ഥ അനുഭവപ്പെട്ട എമിറേറ്റില്‍ ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില ഏഴ് ഡിഗ്രി സെല്‍ഷ്യസുമാണ്. ആകാശം മേഘാവൃതമായ ദുബായില്‍ ഇന്നലെ 21 ഡിഗ്രിയായിരുന്നു കൂടിയ താപനില. മണിക്കൂറില്‍ 15 കി.മീ മുതല്‍ 40 കി.മീ വേഗത്തില്‍ വരെ കാറ്റുവീശാനും സാധ്യതയുണ്ട്. അലര്‍ജി ഉള്ളവര്‍ മതിയായ സുരക്ഷയോടെ മാത്രമേ പുറത്തിറങ്ങാവൂ. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ബീച്ചില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.





Related News