Loading ...

Home National

ഊബര്‍, ഒല ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

ന്യൂഡല്‍ഹി: മാനേജ്മെന്‍റ് വാഗ്ദാനങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച്‌ രാജ്യത്തെ ഊബര്‍, ഒല ഡ്രൈവര്‍മാര്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങും. മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഡ്രൈവര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് തങ്ങളെ ഈ മേഖലയിലേക്ക് കന്പനികള്‍ ആകര്‍ഷിച്ചതെന്ന് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. ചാര്‍ജുകള്‍ വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിച്ചില്ലായെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ഡ്രൈവര്‍മാരുടെ നീക്കം.

Related News