Loading ...

Home National

സംയോജിത ഡിജിറ്റല്‍ ഐഡിയുമായി കേന്ദ്രം; ആധാറും പാന്‍ കാര്‍ഡും അടക്കം മുഴുവന്‍ രേഖകളും ബന്ധിപ്പിക്കും

ആധാറും പാന്‍ കാര്‍ഡുമടക്കം മുഴുവന്‍ തിരിച്ചറിയല്‍ രേഖകളും ബന്ധിപ്പിച്ച്‌ പുതിയ ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖ പുറത്തിറക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര ഇലക്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയമാണ് മുഴുവന്‍ തിരിച്ചറിയല്‍ രേഖകളും ഡിജിറ്റല്‍ സംവിധാനത്തിലൂടെ ബന്ധിപ്പിച്ച്‌ സംയോജിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്.

ആധാര്‍, പാന്‍കാര്‍ഡ്, ഡ്രൈവിംങ് ലൈസന്‍സ് തുടങ്ങീ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്ന മുഴുവന്‍ സംവിധാനങ്ങളും ഒരു സംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവരാനാണ് ഒരുക്കം.
മുഴുവന്‍ തിരിച്ചറിയല്‍ രേഖകളിലും നിയന്ത്രണം കൊണ്ടുവരാനും ആവശ്യമായ രേഖ തെരഞ്ഞെടുത്ത് ഉപയോഗിക്കാനും ഒരോ വ്യക്തിക്കും ഇതുവഴി സാധ്യമാണ്. ഫെബ്രുവരി 27 വരെയാണ് ഇത് സംബന്ധിച്ച്‌ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് മന്ത്രാലയം അവസരം നല്കുന്നത്.




Related News