Loading ...

Home National

ബിജെപി സാന്പത്തിക രംഗത്തെ കുട്ടിച്ചോറാക്കിയെന്ന് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: ബിജെപിക്കെതിരേ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്തിന്‍റെ സാന്പത്തിക രംഗത്തെ ബിജെപി കുട്ടിച്ചോറാക്കുകയാണ്. നോട്ട് അസാധുവാക്കല്‍ പോലുള്ള നടപടികള്‍ സന്പദ് രംഗത്തെ മോശമായി ബാധിച്ചുവെന്ന് എഐസിസി പ്ലീനറി സമ്മേളനത്തില്‍ മന്‍മോഹന്‍ വിമര്‍ശിച്ചു.

വലിയ വാഗ്ദാനങ്ങള്‍ നല്‍കി മോദി ജനങ്ങളെ കബളിപ്പിക്കുകയാണ്. യുവാക്കള്‍ക്ക് രണ്ടുകോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിട്ട് രണ്ടുലക്ഷം തൊഴില്‍ പോലും നല്‍കിയില്ല. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സുരക്ഷിതമല്ലാതാക്കി മാറ്റിയിരിക്കുകയാണെന്നും മന്‍മോഹന്‍ വിമര്‍ശിച്ചു.

Related News