Loading ...

Home International

വിദേശ രാജ്യങ്ങൾ സംയമനം പാലിക്കണമെന്ന് ഉക്രൈന്‍ പ്രസിഡന്‍റ്

ഉക്രൈന്‍ തലസ്ഥാനമായ കിയെവില്‍ ആഗോളമാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ റഷ്യ ഫെബ്രുവരിയില്‍ ഉക്രൈന്‍ അക്രമിക്കാന്‍ തയ്യാറാടെക്കുന്നതായി ഉക്രൈന്‍ പ്രസിഡന്‍റ് വോലോഡൈമര്‍ സെലെന്‍സ്കി ആരോപിച്ചു. വിദേശരാജ്യങ്ങള്‍ ഇതുസംബന്ധിച്ച പരസ്യമായ പ്രസ്ഥാവനകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നയതന്ത്രജ്ഞരുടെ കുടുംബാംഗങ്ങളെ രാജ്യത്തിന് പുറത്തേക്ക് പിൻവലിക്കാനുള്ള യുഎസിന്‍റെ തീരുമാനത്തെ  പരോക്ഷമായി വിമർശിച്ച അദ്ദേഹം ഞങ്ങള്‍ക്കിവിടെ ഒരു ടൈറ്റാനിക്കിന്‍റെ ആവശ്യമില്ലെന്ന് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  'ഇപ്പോഴത്തെ സാഹചര്യം മുമ്പത്തേക്കാൾ സംഘർഷഭരിതമാണെന്ന് ഞാൻ കരുതുന്നില്ല. ഇവിടെ യുദ്ധമുണ്ടെന്ന തോന്നൽ വിദേശത്തുണ്ട്. അങ്ങനെയല്ല,' സെലെൻസ്‌കി പറഞ്ഞു. 'എന്നാല്‍, സാധ്യമായ അളവിലും വ്യാപ്തിയിലും യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, സാധാരണ ജനവിഭാഗങ്ങൾ വളരെയധികം കഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Related News