Loading ...

Home Gulf

'ദുബായില്‍ വിസ അപേക്ഷിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍'; അറിയിപ്പുമായി ജിഡിആര്‍എഫ്

അബുദാബി: ദുബായില്‍ വിസ അപേക്ഷകര്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു.ഇക്കാര്യത്തില്‍ അപേക്ഷകര്‍ പലപ്പോഴും അശ്രദ്ദ വരുത്തുന്ന സാഹചര്യത്തിലാണ് ജിഡിആര്‍എഫ് വീണ്ടും അറിയിപ്പുമായി രംഗത്തെത്തിയത്.

ദുബായില്‍ വിസ സേവനങ്ങള്‍ തേടുവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കണമെന്നും അല്ലാത്ത പക്ഷം നടപടികള്‍ക്ക് കാലതാമസം നേരിടേണ്ടി വരുമെന്നും ജിഡിആര്‍എഫ് അറിയിച്ചു. അമര്‍സെന്ററുകള്‍, വകുപ്പിന്റെ മറ്റ് സ്മാര്‍ട്ട് ചാനലുകള്‍ വഴി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സമര്‍പ്പിക്കുന്ന രേഖകളില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ശരിയായ മേല്‍വിലാസങ്ങള്‍, ഇമെയില്‍ ഐഡി, ഫോണ്‍ നമ്ബര്‍ മറ്റ് വിവരങ്ങള്‍ എല്ലാം കൃത്യമാണോ എന്ന് സൂക്ഷ്മമായി പരിശോധിച്ച്‌ ഉറപ്പു വരുത്തേണ്ടതുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുടെ ഓരോ ഘട്ടവും അപേക്ഷകരെ അറിയിക്കുന്നത്. ഏറ്റവും വേഗത്തിലാണ് ദുബായില്‍ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. അപേക്ഷകര്‍ക്ക് മികച്ച സേവനങ്ങള്‍ ലക്ഷ്യമാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ അപേക്ഷകര്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് മൂലം നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടേണ്ടി വരാറുണ്ട്. അതുകൊണ്ട് അപേക്ഷകര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുകയും പരിശോധിച്ച്‌ ഉറപ്പു വരുത്തുകയും ചെയ്യേണ്ടതുണ്ടെന്നും ജിഡിആര്‍എഫ് വ്യക്തമാക്കി.


Related News