Loading ...

Home International

ശീതകാല ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ലോക നേതാക്കളുടെ അതിഥി പട്ടിക പുറത്തുവിട്ട് ചൈന

30-ലധികം രാഷ്ട്രത്തലവന്മാര്‍, സര്‍ക്കാരുകള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവ അടുത്തയാഴ്ച ബീജിംഗ് വിന്റര്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ ​​പുടിന്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി മന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തുന്ന വിശിഷ്ട വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, പോളണ്ട്, സെര്‍ബിയ, സിംഗപ്പൂര്‍, അര്‍ജന്റീന, ഇക്വഡോര്‍, മംഗോളിയ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരും യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്, യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് അബ്ദുല്ല ഷാഹിദ്, ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് എന്നിവരും ബെയ്ജിംഗില്‍ ഉണ്ടാകും. തായ്‌ലന്‍ഡ് രാജകുമാരി മഹാ ചക്രി, മൊണാക്കോയിലെ ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരന്‍ എന്നിവരും ഉണ്ടാകും.

Related News