Loading ...

Home National

ഡോ.വി അനന്ത നാഗേശ്വർ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു

ഡോ.വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വര്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. കേന്ദ്രബജറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഡോ. വെങ്കിട്ടരാമന്റെ നിയമനം. ക്രെഡിറ്റ് സ്യുസ് ഗ്രൂപ്പ് എജിയുടെയും ജൂലിയസ് ബെയര്‍ ഗ്രൂപ്പിന്റെയും മുന്‍ എക്‌സിക്യൂട്ടീവാണ് അദ്ദേഹം.2019 മുതല്‍ 2021 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ പാര്‍ട്ട് ടൈം അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഡോ.വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വര്‍ ഡോ. നാഗേശ്വരന്‍ എഴുത്തുകാരന്‍, എഴുത്തുകാരന്‍, അധ്യാപകന്‍, കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളയാള്‍ കൂടിയാണ്.സ്വിറ്റ്‌സര്‍ലന്‍ഡിലെയും സിംഗപ്പൂരിലെയും നിരവധി സ്വകാര്യ വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്കായി മാക്രോ ഇക്കണോമിക്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഗവേഷണത്തില്‍ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1985ല്‍ അദ്ദേഹം അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് (ഐഐഎം) മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും 1994ല്‍ മസാച്യുസെറ്റ്‌സ് ആംഹെര്‍സ്റ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറല്‍ ബിരുദവും നേടി.

Related News