Loading ...

Home International

ഒമിക്രോണിന്‍റെ ബി.എ ടു വകഭേദം സിംഗപ്പൂരില്‍ വർദ്ധിക്കുന്നു

സിംഗപ്പൂര്‍: ഒമിക്രോണിന്‍റെ ഉപവിഭാഗമായ ബി.എ ടു കേസുകള്‍ സിംഗപ്പൂരില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.ഇതുവരെ 198 ബി.എ ടു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 150 ബിഎ ടു കേസുകള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്നവരിലും 48 കേസുകള്‍ സ്വദേശികളിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒമിക്രോണിന്‍റെ മറ്റൊരു ഉപവിഭാഗമായ ബിഎ വണിനെ അപേക്ഷിച്ച്‌ ബിഎ ടു വിന് വ്യാപന ശേഷി കൂടുതലാണ്.

ബിഎ ടുവിന്‍റെ ജനിത ഘടനയെക്കുറിച്ചും സ്വഭാവസവിശേഷതകളെക്കുറിച്ചും ലോകാരോഗ്യ സംഘടന പഠനം നടത്തിവരികയാണ്. വൈറസുകള്‍ നിരന്തരം പരിണാമങ്ങള്‍ക്ക് വിധേയമാകുന്നതിനാല്‍ ഇവയുടെ ജനിതക ഘടനയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച്‌ അനശ്ചിതത്വം ശാസ്ത്ര ലോകത്ത് നിലനില്‍ക്കുന്നുണ്ട്. മഹാമാരി തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ബി.എടു അപകകാരിയാണോ എന്നതിന് തക്കതായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും യുകെ എച്ച്‌എസ്‌എ യുടെ കോവിഡ് ഇന്‍സിഡന്‍റ്​ ഡയറക്ടറായ ഡോ. മീര ചന്ദ് അഭിപ്രായപ്പെട്ടു.

ആശുപത്രികളില്‍ തിരക്ക്​ കണക്കിലെടുത്ത് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതായും അടിയന്തര നടപടികള്‍ സ്വീകരിച്ചതായും സിംഗപ്പൂര്‍ നാഷണല്‍ യൂനിവേഴ്‌സിറ്റി ഹെല്‍ത്ത് സിസ്റ്റം മേധാവി പറഞ്ഞു. ഇതുവരെ 50ലധികം രാജ്യങ്ങളില്‍ ബി.എ ടു കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബി.എ ടു കേസുകളുടെ പഠനത്തിനായി 530 സാമ്ബിളുകള്‍ ഇന്ത്യ ജി.ഐ.എസ്.എ.ഐ.ഡിയിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട്.



Related News