Loading ...

Home USA

മൈക്രോചിപ്പ് ക്ഷാമം; അമേരിക്കക്ക് കഴിഞ്ഞ വര്‍ഷം 240 ബില്യണ്‍ ഡോളറിന്‍റെ നഷ്ടം

വാഷിങ്​ടണ്‍: കോവിഡിനോടൊപ്പം ലോകത്ത്​ ഉടലെടുത്ത പ്രതിസന്ധിയാണ്​ മൈക്രോചിപ്പുകളുടെ ക്ഷാമം. മൊബൈല്‍ ഫോണ്‍, ലാപ്​ടോപ്പ്​ മുതല്‍ വാഹനങ്ങളിലടക്കം ഇവ നിര്‍ബന്ധമാണ്​.കോവിഡിനെ തുടര്‍ന്ന്​ വിവിധ കമ്ബനികള്‍ പൂട്ടിയതും മൊബൈല്‍ ഫോണ്‍ പോലുള്ള ഇലക്​ട്രോണിക്​ ഉപകരണങ്ങളുടെ ആവശ്യം വര്‍ധിച്ചതും ലോകത്ത്​ മൈക്രോചിപ്പുകളുടെ ക്ഷാമത്തിന്​ വഴിവെച്ചു.

അമേരിക്കന്‍ വിപണിയില്‍ മൈക്രോചിപ്പുകളുടെ ക്ഷാമം കാരണം 240 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ്​ 2021ല്‍ ഉണ്ടായത്​. ഇലക്‌ട്രോണിക്‌സ് കമ്ബനികളാണ്​ ഏറ്റവും വലിയ ആഘാതം നേരിട്ടത്​. ഏഷ്യയിലാണ്​ മൈക്രോചിപ്പുകള്‍ കൂടുതലായും ഉല്‍പ്പാദിപ്പിക്കുന്നത്​. കോവിഡ്​ കാരണം മിക്ക പ്ലാന്‍റുകളും അടച്ചിടാന്‍ നിര്‍ബന്ധിതരായി.

ചിപ്പുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഉല്‍പ്പാദനം കുറക്കേണ്ടി വന്നിട്ടുണ്ടെന്ന് അമേരിക്കയില്‍​ ഒപ്​റ്റിമല്‍ ഡിസൈന്‍ കമ്ബനിയുടെ സി.ഇ.ഒ സാജിദ്​ പട്ടേല്‍ പറഞ്ഞു. 'ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ തന്നെ നിര്‍മിക്കണമെന്നാണ്​ ഞങ്ങളുടെ ആഗ്രഹം. എന്നാല്‍, അതിന്​ പലപ്പോഴും സാധിക്കുന്നില്ല. കൂടുതല്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുകയാണ്​ ഇത്​ മറികടക്കാനുള്ള മാര്‍ഗം. അത്​ ഭാവിയിലേക്കുള്ള നിക്ഷേപം കൂടിയാണ്​' -സാജിദ്​ പട്ടേല്‍ പറഞ്ഞു.

മൈക്രോചിപ്പ് ക്ഷാമം കാര്‍ നിര്‍മാണത്തെയാണ്​ കാര്യമായി ബാധിച്ചത്​. കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ ഫോര്‍ഡിന്‍റെ ട്രക്കുകള്‍ നിര്‍മാണം കഴിഞ്ഞശേഷം നേരിട്ട് ഡീലര്‍ഷിപ്പിലേക്ക് പോകുന്നതിനുപകരം പാര്‍ക്കിങ്​​ ഏരിയയില്‍ ചിപ്പുകള്‍ക്കായി മാസങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഫോര്‍ഡിന്​ മാത്രം 210 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമുണ്ടായി.ചിപ്പ്​ ക്ഷാമം സമീപഭാവിയില്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്​ പരിഹരിക്കാന്‍ അമേരിക്കയില്‍ തന്നെ ചിപ്പ് നിര്‍മാണത്തിന്​ പല കമ്ബനികളും മുന്നോട്ടുവന്നിട്ടുണ്ട്​. യു.എസ് സംസ്ഥാനമായ ഒഹിയോയില്‍ ഇന്‍റല്‍ ചിപ്പ് പ്ലാന്‍റിന്‍റെ നിര്‍മാണം പ്രഖ്യാപിച്ചുകഴിഞ്ഞു.


Related News