Loading ...

Home National

മഹാരാഷ്ട്രയില്‍ ഗാന്ധിധാം-പുരി എക്‌സ്‌പ്രസിന് തീപിടിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ സ്‌റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു. ഗാന്ധിധാം-പുരി എക്‌സ്‌പ്രസി (12993) ന്റെ പാന്‍ട്രി കാറിനാണ് തീ പിടിച്ചത്.ആളപായമില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.രാവിലെ പത്തരയോടെയാണ് സംഭവം. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സുരക്ഷയുടെ ഭാഗമായി മറ്റ് കോച്ചുകളില്‍ നിന്ന് പാന്‍ട്രി കാര്‍ വേര്‍പ്പെടുത്തി. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.മൊത്തം 22 കോച്ചുകളുള്ള ട്രെയിനില്‍ 13മത്തേതാണ് പാന്‍ട്രി കാര്‍. സംഭവത്തില്‍ വെസ്റ്റേണ്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


Related News