Loading ...

Home National

4847 കോടി ആസ്തി; രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബി.ജെ.പി, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്

രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയപാര്‍ട്ടിയായി ബി.ജെ.പി. 2019-20 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരമാണ് രാജ്യത്തെ ഏറ്റവുമധികം ആസ്തിയുള്ള പാര്‍ട്ടിയായി ബി.ജെ.പി മാറിയത്.4847.78 കോടി രൂപയാണ് ബി.ജെ.പി യുടെ ആകെ ആസ്തി. അസോസിയേറ്റ് ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആര്‍) ആണ് രാജ്യത്തെ സമ്ബന്നമായ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകള്‍ പുറത്തുവിട്ടത്.

സമ്ബത്തില്‍ രണ്ടാം സ്ഥാനത്ത് രാജ്യത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസല്ല. 698.33 കോടി രൂപയുടെ ആസ്തിയുമായി മായാവതിയുടെ ബി.എസ്.പി യാണ് രണ്ടാംസ്ഥാനത്ത്. 588.16 കോടിയുടെ ആസ്തിയുമായി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.രാജ്യത്തെ പ്രധാനപ്പെട്ട ഏഴ് ദേശീയ പാര്‍ട്ടികളുടെ ആസ്തി മൊത്തം കൂട്ടിയാല്‍ 6,988 കോടി രൂപയോളം വരും. ഒപ്പം രാജ്യത്തെ 44 പ്രാദേശികപാര്‍ട്ടികളുടെ വരുമാനം കൂട്ടിയാല്‍ 2,129 കോടി രൂപയുണ്ടാവും. പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവുമധികം സമ്ബത്തുള്ളത് അഖിലേഷ് യാദവിന്റെ സമാജ്‍വാദി പാര്‍ട്ടിക്കാണ്. 563.47 കോടി രൂപയാണ് സമാജ്‍വാദി പാര്‍ട്ടിയുടെ ആസ്തി. തെലങ്കാനയിലെ ടി.ആര്‍.എസും തമിഴ്‌നാട്ടിലെ എ.ഐ.ഡി.എം കെയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ടി.ആര്‍.എസിന്റെ ആസ്തി 301.47 കോടിയാണെങ്കില്‍ എ.ഐ.ഡി.എം കെയുടെ ആസ്തി 267.61 കോടി രൂപയാണ്.

Related News