Loading ...

Home National

രാജ്യത്ത് ഇല്കട്രോണിക്‌സ് ഉത്പന്നങ്ങളുടെ കയറ്റുമതി കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍

ഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതി കുതിച്ചുയരുന്നതായി കണ്ടെത്തല്‍. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ കയറ്റുമതിയില്‍ 49 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.2019-2020 സാമ്ബത്തിക വര്‍ഷത്തില്‍ കയറ്റുമതി മൂല്യം 11.7 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 11.11 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചുവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനും കയറ്റുമതിക്കും കേന്ദ്ര സര്‍ക്കാര്‍ മികച്ച പ്രോത്സാഹനമാണ് നല്‍കുന്നത്. മൊബൈല്‍ ഫോണുകള്‍, വ്യാവസായിക ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങള്‍, ഐടി ഹാര്‍ഡ്വെയര്‍, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് അസംബ്ലി എന്നിവയാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്.

ലോകത്തെ ഇലക്‌ട്രോണിക് സാധനങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. എന്നാല്‍ ഇന്ന് സാങ്കേതിക മേഖലയില്‍ ലോക രാജ്യങ്ങള്‍ ഇന്ത്യ നിരവധി സംഭാവനകള്‍ നല്‍കിക്കഴിഞ്ഞു. കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ്, എല്‍ഇഡി ലൈറ്റിംഗ്, തുടങ്ങിയ മേഖലകളിലും കയറ്റുമതി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. മൊബൈല്‍ ഫോണുകളുടെയും ആക്‌സസറികളുടെയും പ്രധാന കയറ്റുമതിക്കാരായ വിയറ്റ്‌നാമിന് തുല്യമാണ് നിലവിലെ ഇന്ത്യയുടെ കയറ്റുമതി കണക്കുകള്‍.

Related News