Loading ...

Home Gulf

സൗദിയില്‍ പ്രീമിയം ഇഖാമയുള്ള വിദേശികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും വാങ്ങാം

റിയാദ്: സൗദിയില്‍ പ്രീമിയം ഇഖാമ കിട്ടിയ പ്രവാസികള്‍ക്ക് സവിശേഷ ആനുകൂല്യങ്ങള്‍ പ്രാബല്യത്തിലായി. സൗദി ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് പ്രഖ്യാപിച്ച പ്രീമിയം ഇഖാമയുള്ള പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങളാണ് പ്രാബല്യത്തിലായത്.സ്വദേശികള്‍ക്ക് സമാനമായ എല്ലാ ആനുകൂല്യങ്ങളും പ്രീമിയം റസിഡന്‍സി നേടുന്ന വിദേശിക്കും ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നിബന്ധനകള്‍ക്ക് വിധേയമായി സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിനും അനുമതിയുണ്ടാകും. ഹൃസ്വ, ദീര്‍ഘ കാലവധികളോടു കൂടിയാണ് പ്രീമിയം ഇഖാമകള്‍ അനുവദിക്കുക. പ്രീമിയം ഇഖാമ ഹോള്‍ഡര്‍ക്ക് മക്ക, മദീന നഗരങ്ങളിലൊഴിച്ച്‌ രാജ്യത്ത് എവിടെയും ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ അനുവാദമുണ്ടാകും. കുടുംബ സമേതം രാജ്യത്ത് തങ്ങുന്നതിനും ബിസിനസ് സംരഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള അനുവാദം, രാജ്യത്തെ വിദ്യഭ്യാസ ആരോഗ്യ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള അവകാശം, സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരിക്കപ്പെട്ട തസ്തികകളിലുള്‍പ്പെടെ ജോലി ചെയ്യുന്നതിനുള്ള അനുവാദം തുടങ്ങിയവയും ലഭ്യമാകുമെന്നും അറിയിച്ചിട്ടുണ്ട്.




Related News