Loading ...

Home International

ഇന്ത്യ-ഫിലിപ്പീന്‍സ് ബ്രഹ്മോസ് കരാര്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലായ ഇന്ത്യയുടെ ബ്രഹ്മോസ് ഇനി ഫിലിപ്പീന്‍സിനും. ബ്രഹ്മോസ് വാങ്ങുന്നതിനുള്ള കാരാറില്‍ ഇന്ത്യയും ഫിലിപ്പീന്‍സും ഒപ്പുവെച്ചു.ഫിലിപ്പീന്‍സ് നാവിക സേനയ്‌ക്കായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ 374.9 ദശലക്ഷം യുഎസ് ഡോളറിനാണ് വാങ്ങിയത്. ഫിലിപ്പീന്‍സിലെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയും, ഫിലിപ്പീന്‍സും തമ്മില്‍ വര്‍ഷങ്ങളുടെ പ്രതിരോധ ബന്ധമാണുള്ളത്. അത് കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നതാകും പുതിയ കരാര്‍. മൂന്ന് ബാറ്ററി മിസൈലുകളാണ് ഫിലിപ്പീന്‍സിന് ഇന്ത്യ നല്‍കിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബ്രഹ്മോസ് മിസൈലിന്റെ പരിഷ്‌ക്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരമായി നടന്നത്. ഇന്ത്യയുടെ ആദ്യത്തെ സൈനിക കയറ്റുമതിയാണിത്.

ഇന്ത്യയും റഷ്യയും ചേര്‍ന്നാണ് ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചത്. മണിക്കൂറില്‍ 3,200 കിലോമീറ്ററാണ് വേഗം. ഭാരം 2500 കിലോയും. കരയില്‍നിന്നും കടലില്‍നിന്നും തൊടുക്കാം. 300 കിലോമീറ്ററാണ് സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകള്‍ വരെ വിടാനാകും. ക്രൂയിസ് മിസൈലായ ഇത് മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ തൊടുത്ത് കൃത്യമായ ലക്ഷ്യത്തിലെത്തിക്കാനാകും.

ചൈനീസ് വെല്ലുവിളികള്‍ നേരിടുക എന്നതാണ് ബ്രഹ്മോസ് വാങ്ങുന്നതിലൂടെ ഫിലിപ്പീന്‍സ് ലക്ഷ്യമിടുന്നത്. ഫിലിപ്പീന്‍സിന്റെ തീരപ്രതിരോധ റെജിമെന്റാണ് മിസൈല്‍ വിന്യസിക്കുക. ആയുധ സംവിധാനം നിര്‍മ്മിക്കുന്ന ബ്രഹ്മോസ് എയ്റോസ്പേസ് ടീം നേരത്തെ തന്നെ ഫിലിപ്പീന്‍സ് തലസ്ഥാനമായ മനില സന്ദര്‍ശിച്ചിരുന്നു.


Related News