Loading ...

Home National

കേന്ദ്ര ബജറ്റ്​ മൊബൈല്‍ ആപ്പിലും ല​ഭ്യ​മാ​ക്കു​മെ​ന്ന്​ ​സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: ഈ ​വ​ര്‍​ഷം മു​ത​ല്‍ കേ​ന്ദ്ര ബ​ജ​റ്റ്​ ആ​ന്‍​ഡ്രോ​യ്​​ഡ്, ഐ.​ഒ.​എ​സ്​ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലാ​യി മൊ​ബൈ​ല്‍ ആ​പ്​ മു​ഖേ​ന​യും ല​ഭ്യ​മാ​ക്കു​മെ​ന്ന്​ ​സ​ര്‍​ക്കാ​ര്‍.ധ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​മ​ട​ക്കം ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലു​മാ​യി എ​ല്ലാ ബ​ജ​റ്റ്​ രേ​ഖ​ക​ളും മൊ​ബൈ​ല്‍ ആ​പ്പി​ല്‍ ല​ഭി​ക്കും. ക​ഴി​ഞ്ഞ​ത​വ​ണ തു​ട​ങ്ങി​യ​തു​പോ​ലെ ബ​ജ​റ്റ്​ ക​ട​ലാ​സ്​ ര​ഹി​ത​മാ​യി​രി​ക്കും. www.indiabudget.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലും ബ​ജ​റ്റ്​ വാ​യി​ക്കാം.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11നാ​ണ്​ ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ബ​ജ​റ്റ്​ ലോ​ക്സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പാ​ര്‍​ല​മെ​ന്റി​ന്‍റെ ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച്‌​ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ തി​ങ്ക​ളാ​ഴ്ച സെ​ന്‍​​ട്ര​ല്‍ ഹാ​ളി​ല്‍ ഇ​രു​സ​ഭ​ക​ളി​ലെ​യും അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. സാ​മ്ബ​ത്തി​ക സ​ര്‍​വേ അ​ന്നു ത​ന്നെ പാ​ര്‍​ല​മെ​ന്‍റി​ല്‍ വെ​ക്കും. ബ​ജ​റ്റി​ന്‍റെ പ​ണി​പ്പു​ര​യി​ലു​ള്ള​വ​ര്‍​ക്കാ​യി പ​തി​വു മ​ധു​ര​വി​ത​ര​ണം വ്യാ​ഴാ​ഴ്ച ന​ട​ന്നു.

ധ​ന​മ​ന്ത്രി പാ​ര്‍​ല​മെ​ന്‍റി​ല്‍ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​തു വ​രെ ഇ​വ​ര്‍​ക്ക്​ ഇ​നി ഉ​റ്റ ബ​ന്ധു​ക്ക​ള​ട​ക്കം പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ല. ബ​ജ​റ്റി​ന്‍റെ ര​ഹ​സ്യാ​ത്മ​ക​ത സൂ​ക്ഷി​ക്കു​ന്ന​തി​നാ​ണി​ത്. ധ​ന​മ​ന്ത്രാ​ല​യം സ്ഥി​തി​ചെ​യ്യു​ന്ന നോ​ര്‍​ത്ത്​ ബ്ലോ​ക്കി​ലെ ബ​ജ​റ്റ്​ പ്ര​സി​​ലാ​ണ്​ ബ​ജ​റ്റു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ടു​ന്ന​വ​ര്‍ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ക​ഴി​യു​ക.


Related News