Loading ...

Home National

മുല്ലപ്പെരിയാര്‍ ഡാം; പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജലകമ്മീഷന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച്‌ പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജലകമ്മീഷന്‍. ഇതിനുള്ള സമയമായെന്ന് കേന്ദ്ര ജലകമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.മേല്‍നോട്ട സമിതി അണകെട്ട് സന്ദര്‍ശിച്ച്‌ നടത്തിയ പരിശോധനകളില്‍ സുരക്ഷ തൃപ്തികരമാണെന്ന് കണ്ടത്തിയതായും കമ്മീഷന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത തല്‍സ്ഥിതി റീപ്പോര്‍ട്ടില്‍ ഉണ്ട്.

മുല്ലപ്പെരിയാര്‍ അണകെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഫെബ്രുവരി രണ്ടാം വാരം സുപ്രീംകോടതി അന്തിമ വാദം കേള്‍ക്കാനിരിക്കെയാണ് കേന്ദ്ര ജല കമ്മീഷന്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.2010 - 2012 കാലയളവിലാണ് ഇതിന് മുമ്ബ് അണക്കെട്ടിന്റെ സുരക്ഷ ശാസ്ത്രീയമായി പരിശോധിച്ചത്. ജലകമ്മീഷനും, കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജെന്‍സികളും, വിദഗ്ദ്ധരും അന്നത്തെ പരിശോധനയില്‍ പങ്കെടുത്തിരുന്നു. അണകെട്ട് സുരക്ഷിതമാണെന്ന് അന്ന് കണ്ടെത്തിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതിന് ശേഷം സമഗ്രമായ ശാസ്ത്രീയ പരിശോധനകള്‍ നടന്നിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി അണകെട്ട് സന്ദര്‍ശിക്കുമ്ബോള്‍ നടത്തിയ പരിശോധനകള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. അണക്കെട്ട്

ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി കേരളം നല്‍കുന്നില്ലെന്നും തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രജലകമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് കുമാര്‍ ഗൗതമാണ് റിപോര്‍ട്ട് നല്‍കിയത്


Related News