Loading ...

Home International

ടോംഗയില്‍ 6.2 തീവ്രതയില്‍ വീണ്ടും ഭൂചലനം

സിഡ്‌നി: ടോംഗയിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി വീണ്ടും ഭൂചലനം. യു.എസ് ജിയോളജിക്കൽ സർവേയാണ് ഇക്കാര്യം അറിയിച്ചത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ലിഫുക്ക ദ്വീപിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ പംഗായിലാണ് ഭൂചലനമുണ്ടായത്. 14.5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ഈ പ്രദേശത്തിന്‍റെ100 കിലോമീറ്റർ പരിധിക്കുള്ളിൽ ജനവാസ കേന്ദ്രങ്ങളൊന്നും ഇല്ലാത്തതിനാൽ നാശനഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രദേശത്ത് ഗ്രീന്‍ അലർട്ട് നൽകിയിട്ടുണ്ട്.

ആശയവിനിമയം തകരാറിലായ സാഹചര്യത്തിൽ ടോംഗയുടെ അയൽ രാജ്യമായ ഫിജിയിൽ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകളൊന്നും ലഭ്യമല്ല. ജനുവരി 15ന് ടോംഗയിലെ ഫൊനുവാഫോ ദ്വീപിന്‍റെ 30 കിലോമീറ്റർ അകലെയുള്ള ഹുംഗ ടോംഗ - ഹുംഗ ഹാപായ് അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ശക്തമായ ഭൂചലനമാണിത്.

Related News