Loading ...

Home International

പ്രതികൂല സാഹചര്യങ്ങള്‍; ലോ​​​ക സാ​​​മ്പത്തിക ​​​പ്ര​​​തീ​​​ക്ഷ വളര്‍ച്ചാനിരക്ക് താഴ്ത്തി ഐഎംഎഫ്

ന്യൂയോര്‍ക്ക്: ഈ ​​​വ​​​ര്‍​​​ഷ​​​ത്തെ ലോ​​​ക സാ​​​മ്പത്തിക വ​​​ള​​​ര്‍​​​ച്ചാ​​​പ്ര​​​തീ​​​ക്ഷ തി​​​രു​​​ത്തി അ​​​ന്താ​​​രാ​​ഷ്‌​​ട്ര നാ​​​ണ്യ നി​​​ധി (ഐ​​​എം​​​എ​​​ഫ്).ആ​​​ഗോ​​​ള സാമ്പത്തിക വ​​​ള​​​ര്‍​​​ച്ച 4.4 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ഐ​​​എം​​​എ​​​ഫി​​​ന്‍റെ പു​​​തി​​​യ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. നേ​​​ര​​​ത്തേ 4.9 ശ​​​ത​​​മാ​​​നം വളര്‍ച്ചയായിരുന്നു ഐ​​​എം​​​എ​​​ഫ് പ്ര​​​വ​​​ചി​​​ച്ചി​​​രു​​​ന്ന​​​ത്. ഒ​​​മി​​​ക്രോ​​​ണ്‍ വ്യാ​​​പ​​​നം, ചൈ​​​ന​​​യി​​​ലെ സാ​​​മ്ബത്തിക പ്ര​​​തി​​​സ​​​ന്ധി, ഉ​​​യ​​​ര്‍​​​ന്ന വിലക്കയറ്റം, ഇ​​​ന്ധ​​​ന വി​​​ല​​​വര്‍​​​ധ​​​ന തു​​​ട​​​ങ്ങി​​​യ​​​വ പ​​​രി​​​ഗ​​​ണി​​​ച്ചാ​​ണു തിരുത്തല്‍.

യു​​​എ​​​സി​​​ന്‍റെ വ​​​ള​​​ര്‍​​​ച്ചാപ്ര​​​തീ​​​ക്ഷ​​​യും ഐ​​​എം​​​എ​​​ഫ് തി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​വ​​​ര്‍​​​ഷം നാ​​​ലു ശ​​​ത​​​മാ​​​നം വ​​​ള​​​രു​​​മെ​​​ന്നാ​​ണു പു​​​തി​​​യ വിലയിരുത്തല്‍. യു​​​എ​​​സ് 5.2 ശ​​​ത​​​മാ​​​നം വ​​​ള​​​രു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഏ​​​ജ​​​ന്‍​​​സി​​​യു​​​ടെ മുന്‍ ക​​​ണ​​​ക്കൂ​​​കൂ​​​ട്ട​​​ല്‍. ചൈ​​​ന​​​യു​​​ടെ വ​​​ള​​​ര്‍​​​ച്ചാ പ്ര​​​തീ​​​ക്ഷ​​​യും ഐഎംഎഫ് 4.8 ശ​​​ത​​​മാന​​​മാ​​​ക്കി​​​.

ന​​ട​​പ്പു ധ​​ന​​കാ​​ര്യ വ​​ര്‍​​ഷ​​ത്തെ ഇ​​ന്ത്യ​​യു​​ടെ പ്ര​​തീ​​ക്ഷി​​ത വ​​ള​​ര്‍​​ച്ച നി​​ര​​ക്കും 9 ശ​​ത​​മാ​​ന​​മാ​​യി ഐ​എം​എ​ഫ് തി​​രു​​ത്തി. ഇ​​ന്ത്യ 9.5 ശ​​ത​​മാ​​നം വളര്‍​​ച്ച നേ​​ടു​​മെ​​ന്നാ​​ണ് ഏ​​ജ​​ന്‍​​സി ഒ​​ക്ടോ​​ബ​​റി​​ല്‍ പ​​റ​​ഞ്ഞ​​ത്. ന​​ട​​പ്പു ധ​​ന​​കാ​​ര്യ വ​​ര്‍​​ഷം ഇ​​ന്ത്യ​​ന്‍ ജി​​ഡി​​പി 9.2 ശ​​ത​​മാ​​നം വ​​ള​​രു​​മെ​​ന്നാ​​ണ് കേന്ദ്ര​​ ധ​​ന​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ല്‍. ആര്‍ബിഐ ആ​ക​ട്ടെ 9.5 ശ​​ത​​മാ​​നം വ​​ള​​ര്‍​​ച്ച​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.





Related News