Loading ...

Home International

എട്ട് മണിക്കൂര്‍ ചര്‍ച്ചയ്ക്കൊടുവില്‍ വെടിനിര്‍ത്തലിന് ധാരണ; പ്രസ്താവനയില്‍ ഒപ്പ് വെച്ച്‌ റഷ്യയും ഉക്രൈനും

പാരിസ്: 8 മണിക്കൂര്‍ നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവില്‍ കിഴക്കന്‍ ഉക്രെയ്നില്‍ വെടിനിര്‍ത്തലിന് ധാരണയായി റഷ്യയും ഉക്രെയ്നും.ഫ്രഞ്ച് നയതന്ത്ര പ്രതിനിധികളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. റഷ്യ, കിഴക്കന്‍ ഉക്രൈന്‍ അതിര്‍ത്തിക്ക് സമീപം സേനകളെ വിന്യസിച്ചതോടെ മേഖലയില്‍ അധിനിവേശ ഭീഷണി നിലനിന്നിരുന്നു. എന്നാല്‍, നിലവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ശുഭസൂചനയാണ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംയുക്ത പ്രസ്താവനയില്‍ റഷ്യയും ഉക്രൈനും ഒപ്പുവയ്ക്കാന്‍ തയ്യാറാകുന്നത് 2019 ന് ശേഷം ഇത് ആദ്യമായാണ്. റഷ്യയ്ക്കും ഉക്രൈനും പുറമെ, 2014 മുതല്‍ കിഴക്കന്‍ ഉക്രെയിനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫ്രാന്‍സും ജര്‍മനിയും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. രാജ്യങ്ങള്‍ ഒപ്പിട്ടിരിക്കുന്നത് ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ പ്രസ്താവനയിലാണ്.

അടുത്ത നയതന്ത്ര ചര്‍ച്ച രണ്ട് ആഴ്ചകള്‍ക്ക് ശേഷം ബെര്‍ലിനില്‍ നടക്കും. ഉക്രെയിനില്‍ അധിനിവേശം നടത്തിയാല്‍ റഷ്യയ്ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തുവന്നിരുന്നു.

Related News