Loading ...

Home International

ലോകത്തിലെ ആദ്യ പുനരുപയോഗ ഊര്‍ജ ദ്വീപ് നിര്‍മിക്കാന്‍ ഒരുങ്ങി ഡെന്‍മാര്‍ക്ക്

ലോകത്തിലെ തന്നെ ആദ്യ എനര്‍ജി ഐലന്‍ഡ് അഥവാ ഊര്‍ജ ദ്വീപിന് രൂപം നല്‍കാനൊരുങ്ങുകയാണ് ഡെന്‍മാര്‍ക്ക്. കൃത്രിമമായ നിര്‍മിക്കുന്ന ദ്വീപിലുടെ പുനരുപയോഗ ഊര്‍ജം ഉപയോഗിച്ചായിരിക്കും വൈദ്യുതി ഉത്പാദിപ്പിക്കുക.2030 ഓടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് നിന്ന് അകലെയുള്ള ദ്വീപിലെ കാറ്റാടിയന്ത്രങ്ങളുടെ സഹായത്തോടെ ആദ്യം മൂന്ന് ദശലക്ഷം വീടുകള്‍ക്കും പിന്നീട് പത്ത് ദശലക്ഷം വീടുകള്‍ക്കുമാവശ്യമായ വൈദ്യുതി എത്തിക്കാനാണ് പദ്ധതി. ഭൂമിക്കും പരിസ്ഥിതിക്കും വിനാശകരമായ കാലാവസ്ഥാ വ്യതിയാനം പോലെയുള്ള ദുരന്തങ്ങളെ തടയാന്‍ പദ്ധതിക്ക് കഴിയും.

2050 ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള പ്രതിജ്ഞ കഴിഞ്ഞ വര്‍ഷം രാജ്യം എടുത്തിരുന്നു. ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം 70 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. 2020 അവസാനത്തോടെ ഡെന്‍മാര്‍ക്ക് വടക്കന്‍ സമുദ്ര പ്രദേശത്ത് എണ്ണ, വാതക പര്യവേഷണ പരിപാടികള്‍ക്ക് അന്ത്യം കുറിച്ചിരുന്നു. ബില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് ഭൂമിക്ക് കൈത്താങ്ങാനാകാനായി അവസാനിപ്പിച്ചിരിക്കുന്നത്.


Related News