Loading ...

Home International

നയതന്ത്രബന്ധം പൂര്‍ണമായി പുനഃസ്ഥാപിക്കാനൊരുങ്ങി സൗദിയും തായ്ലന്‍ഡും

സൗദിയും തായ്ലന്‍ഡും തമ്മിലുള്ള നയതന്ത്രബന്ധം പൂര്‍ണമായി പുനഃസ്ഥാപിക്കും. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കാന്‍ സമ്മതിച്ചതായും സമീപഭാവിയില്‍തന്നെ തലസ്ഥാനനഗരങ്ങളില്‍ അംബാസഡര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചതായും ഇരുരാജ്യങ്ങളും ചേര്‍ന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഏകോപനം ചര്‍ച്ച ചെയ്യുന്നതിനായി വരും മാസങ്ങളില്‍ തന്ത്രപ്രധാന മേഖലകളില്‍ കൂടുതല്‍ കൂടിയാലോചനകള്‍ സംഘടിപ്പിക്കും. സൗദിയുമായുള്ള സൗഹൃദബന്ധത്തിന് തന്റെ രാജ്യം അതീവ പ്രാധാന്യം നല്‍കുന്നതായും ഇരുവിഭാഗങ്ങള്‍ക്കിടയിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും തായ്ലന്‍ഡ് പ്രധാനമന്ത്രി വിശദീകരിച്ചു.


Related News