Loading ...

Home International

പാശ്ചാത്യ നയതന്ത്രജ്ഞരുമായി നടത്തിയ ഓസ്ലോ ചർച്ച വിജയമെന്ന്‌ താലിബാൻ

പാശ്ചാത്യ നയതന്ത്രജ്ഞരുമായി നോർവേയിലെ ഓസ്ലോയിൽ നടന്ന ചർച്ച വിജയമെന്ന്‌ താലിബാൻ. യുഎസ്‌, ഫ്രാൻസ്‌, ഇറ്റലി, ജർമനി, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, നോർവേ എന്നിവയുടെ പ്രതിനിധികളുമായാണ്‌ താലിബാൻ ഇടക്കാല സർക്കാരിന്റെ വിദേശമന്ത്രി അമീർ ഖാൻ മുത്താഖിയുടെ നേതൃത്വത്തിലുളള സംഘം ചർച്ച നടത്തുന്നത്‌. ലോകരാഷ്ട്രങ്ങളുമായി വേദി പങ്കിടാൻ അവസരം ലഭിച്ചതുതന്നെ വിജയമായെന്നും സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ അഫ്‌ഗാനിസ്ഥാൻ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ചയായെന്നും മുത്താഖി പറഞ്ഞു.

അഫ്‌ഗാന്റെ 1000 കോടി ഡോളർ (ഏകദേശം 74,786.60 കോടി രൂപ) മതിപ്പുള്ള നിക്ഷേപം വിട്ടുകിട്ടണമെന്ന ആവശ്യം താലിബാൻ സംഘം ചര്‍ച്ചയില്‍ ഉയർത്തി. രാജ്യത്ത്‌ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ വിവിധ രാജ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു.



Related News