Loading ...

Home National

2021ല്‍ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്; മരിച്ചവരില്‍ 85% പുരുഷന്മാര്‍

മുംബൈ : മുംബൈ നഗരപ്രദേശത്ത്​ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 2021 ല്‍ ഇരട്ടിയായതായി റെയില്‍വേ പൊലീസ്​.മുംബൈയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 54 ആത്മഹത്യകളില്‍ ഒമ്ബത് സ്ത്രീകളും 45 പുരുഷന്മാരുമാണ് ഉള്‍പ്പെടുന്നത്. ഇതില്‍ 20 ആത്മഹത്യകളും കല്യാണ്‍ ജിആര്‍പി അധികാരപരിധിയിലാണ് നടന്നിട്ടുള്ളത്.

മൂന്ന് സ്ത്രീകളും 24 പുരുഷന്മാരുമുള്‍പ്പടെ 27 ആത്മഹത്യകളാണ് 2020ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2019 ലും 2018 ലും യഥാക്രമം 28 ഉം 35 പേരാണ് ആത്മഹത്യ ചെയ്തത്. മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും സാഹചര്യത്തില്‍ നേരിടേണ്ടി വന്ന ഒറ്റപ്പെടലും പ്രതിസന്ധികളുമാണ് ആത്മഹത്യാ നിരക്ക് ഉയരാന്‍ കാരണമായതെന്ന് മനോരോഗ വിദഗ്ദനായ ഡോ ഹരീഷ് ഷെട്ടി അഭിപ്രായപ്പെട്ടു.

തൊഴിലില്ലായ്മയും സാമ്ബത്തിക പ്രശ്‌നങ്ങളും ഇതിന്‍റെ ആക്കം കൂട്ടി. മാനസികാരോഗ്യ സംരക്ഷണത്തി​െന്‍റ പ്രാധാന്യത്തെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News