Loading ...

Home National

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ പ്രവൃത്തി ദിവസം ആഴ്ചയില്‍ അഞ്ച് ദിവസം; പ്രഖ്യാപനവുമായി ഛത്തീസ്ഗഢ്‌

റായ്പുര്‍: റിപ്പബ്ലിക് ദിനത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കിയതാണ് ഇതില്‍ പ്രധാനം.ആഴ്ചയില്‍ ഇനിമുതല്‍ രണ്ടുദിവസം അവധി ജീവനക്കാര്‍ക്ക് ലഭിക്കും.

അന്‍ശദായി പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ പെന്‍ഷന്‍ വിഹിതം 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ത്താനും തീരുമാനിച്ചു. കര്‍ഷകര്‍ക്ക് ആശ്വാസകരമായി പയറുവര്‍ഗ വിളകള്‍ താങ്ങുവില നിരക്കില്‍ വാങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 2022-23 ഖരീഫ് സീസണ്‍ മുതലായിരിക്കും ഇത് പ്രാബല്യത്തിലാകുക. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്.

Related News