Loading ...

Home Gulf

സൗദിയില്‍ മത്സ്യചന്തയ്‍ക്കായി മാത്രം ദ്വീപ് നിര്‍മിച്ചു

റിയാദ്: സൗദിയില്‍ മത്സ്യചന്തക്കായി ഒരു ദ്വീപ് പണികഴിപ്പിച്ചിരിക്കുകയാണ് . കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫിലാണ് ഗള്‍ഫ് സമുദ്രത്തില്‍ ഒരു 'മത്സ്യദ്വീപ്' (ഫിഷ് ഐലന്‍ഡ്) തന്നെ പണിതത്.
ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ദ്വീപ് മത്സ്യവിപണിയാണിത്. മത്സ്യവ്യാപാരികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരു പോലെ ഇഷ്ടപ്പെട്ട സ്ഥലമാകുമിത്. 800 ലക്ഷം റിയാല്‍ ചെലവിട്ടാണ് ദ്വീപ് നിര്‍മിച്ചത്. 120,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഖത്വീഫ് മത്സ്യബന്ധന തുറമുഖത്തിന് സമീപം ഈ ദ്വീപ് ഒരുക്കിയത്. 6000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു വലിയ കെട്ടിടം ഈ ദ്വീപിലുണ്ട്. കച്ചവട സംബന്ധമായ എല്ലാം അതിലാണ് നടക്കുന്നത്. റീട്ടെയില്‍ സ്റ്റോറുകള്‍, മൊത്തവ്യാപാര സൈഡ് യാര്‍ഡ്, ഐസ് ഫാക്ടറി, സ്റ്റോറേജ്-കൂളിങ് ഏരിയകള്‍, വാണിജ്യ സൗകര്യങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

Related News