Loading ...

Home National

വിദേശ അഭിഭാഷകര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനാവില്ല: സുപ്രീം കോടതി

ന്യുഡല്‍ഹി: വിദേശ അഭിഭാഷകര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ രാജ്യാന്തര നിയമങ്ങളില്‍ വിദേശ അഭിഭാഷകര്‍ക്ക നിയമോപദേശം നല്‍കാം. അവര്‍ക്ക് ഇതിനായി ഇന്ത്യയില്‍ ഓഫീസ് തുറക്കാന്‍ കഴിയില്ല. രാജ്യാന്തര ആര്‍ബിട്രേഷന്‍ ഫോറങ്ങളില്‍ ഹാജരാകുന്നതിന് വിദേശ അഭിഭാഷകര്‍ക്ക് തടസ്സമില്ലെന്നും ജസ്റ്റീസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.നിയമോപദേശം നല്‍കുന്നതിനായി ഇന്ത്യയില്‍ എത്തുന്ന വിദേശ അഭിഭാഷകരുടെ പെരുമാറ്റം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നിരീക്ഷിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും കോടതി പറഞ്ഞു. ബോംബെ, മദ്രാസ് ഹൈക്കോടതികളുടെ വിധി ഭേദഗതി വരുത്തിയാണ് സുപ്രീം കോടതി ഉത്തരവ്.

Related News