Loading ...

Home National

പത്മശ്രീ പുരസ്‌കാരം നിരസിച്ച്‌ ബംഗാള്‍ സംഗീതജ്ഞ സന്ധ്യാ മുഖര്‍ജി

ഡല്‍ഹി: പത്മശ്രീ പുരസ്‌കാരം നിരസിച്ച്‌ ബംഗാള്‍ സംഗീതജ്ഞ സന്ധ്യാ മുഖര്‍ജി. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിരസിക്കുന്ന വിവരം അറിയിച്ചിരുന്നെന്ന് സന്ധ്യാ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്ത പറഞ്ഞു.പതിറ്റാണ്ടുകളായി ബംഗാളി സംഗീത രംഗത്തുള്ള അമ്മയ്ക്ക് 90ാം വയസില്‍ പുരസ്‌കാരം നല്‍കുന്നത് അനാദരവാണെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു. ഭാരതത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പരമോന്നത പുരസ്‌കാരമായ പത്മപുരസ്‌കാരം നിരസിക്കുന്ന ബംഗാളില്‍ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് സന്ധ്യാ മുഖര്‍ജി.

ഇന്നലെ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും പത്മപുരസ്‌കാരം നിരസിച്ചിരുന്നു. തന്നോട് ആലോചിക്കാതെയാണ് തീരുമാനം എടുത്തതെന്നും അതിനാല്‍ പുരസ്‌കാരം നിരസിക്കുന്നു എന്നുമായിരുന്നു ബുദ്ധദേബിന്റെ പ്രതികരണം.



Related News