Loading ...

Home National

കാര്‍ത്തി ചിദംബരത്തിന്‍റെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കാതെ ജഡ്ജി പിന്മാറി

ന്യുഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ സാമ്ബത്തിക ഇടപാട് കേസില്‍ കാര്‍ത്തി ചിദംബരത്തിന് വീണ്ടും തിരിച്ചടി. കാര്‍ത്തിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി വിസമ്മതിച്ചു. ജസ്റ്റീസ് ഇന്ദര്‍മീറ്റ് കൗര്‍ ആണ് പിന്മാറിയത്. കാരണമൊന്നും ജഡ്ജി വ്യക്തമാക്കിയിട്ടില്ല. വിഷയം ആക്ടിംഗ് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്ക് മാറ്റിയതായും ജഡ്ജി വ്യക്തമാക്കി. ഹര്‍ജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റുന്ന കാര്യം അദ്ദേഹം തീരുമാനിക്കും. ഹര്‍ജിയില്‍ ഇന്ന് വൈകിട്ട് വാദം കേള്‍ക്കുമെന്നാണ് സൂചന.കാര്‍ത്തി ചിദംബരത്തിനെ ഇന്നലെ ഡല്‍ഹി പ്രത്യേക കോടതി ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം, കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അന്വേഷണ ഏജന്‍സി സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ 15ന് വാദം കേള്‍ക്കും. മാര്‍ച്ച്‌ 20വരെ കാര്‍ത്തിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.ഈ മാസം ഒന്നിനാണ് കാര്‍ത്തി അറസ്റ്റിലായത്. അന്നു മുതല്‍ സി.ബി.ഐ കസ്റ്റഡിയില്‍ ആയിരുന്ന കാര്‍ത്തിയെ ഇന്നലെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Related News