Loading ...

Home National

മു​ടി ക​യ​റ്റു​മ​തി​ക്കു നി​യ​ന്ത്ര​ണമേർപ്പെടുത്തി കേ​​​​ന്ദ്ര​​​​സ​​​​ര്‍​​​​ക്കാ​​​​ര്‍

മും​​​​ബൈ: രാ​​​​ജ്യ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള മു​​​​ടി ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്തി കേ​​​​ന്ദ്ര​​ സ​​​​ര്‍​​​​ക്കാ​​​​ര്‍.വാ​​​​ണി​​​​ജ്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള​​​​ള ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ല്‍ ഓ​​​​ഫ് ഫോ​​​​റി​​​​ന്‍ ട്രേ​​​​ഡി(​​​ഡി​​​​ജി​​​​എ​​​​ഫ്ടി) ന്‍റെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ​​​​യേ ഇ​​​​നി മു​​​​ടി ക​​​​യ​​​​റ്റു​​​​മ​​​​തി ന​​​​ട​​​​ത്താ​​​​വൂ എ​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ര്‍​​​​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഭാ​​​​വം ക​​​​ള്ള​​​​ക്ക​​​​ട​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന​​​​ത് ശ്ര​​​​ദ്ധ​​​​യി​​​​ല്‍​​​​പ്പെ​​​​ട്ട സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ​​ന​​​​ട​​​​പ​​​​ടി.

ഇ​​​​ന്ത്യ​​​​ക്കു പു​​​​റ​​​​മേ ചൈ​​​​ന, കം​​​​ബോ​​​​ഡി​​​​യ, വി​​​​യ​​​​റ്റ്നാം, മ്യാ​​​​ന്‍​​​​മ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍​​​​നി​​​​ന്നും മു​​​​ടി ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്നു​​​​ണ്ട്. വി​​​​ഗ് നി​​​​ര്‍​​​​മാ​​​​ണ​​​​ത്തി​​​​നും മ​​​​റ്റ് സൗ​​​​ന്ദ​​​​ര്യ​​വ​​​​ര്‍​​​​ധ​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ നി​​​​ര്‍​​​​മാ​​​​ണ​​​​ത്തി​​​​നു​​​​മാ​​​​ണു ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന മു​​​​ടി കൂ​​​​ടു​​​​ത​​​​ലാ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത്. ന​​​​ട​​​​പ്പു സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ര്‍​​​​ഷം ഏ​​​​പ്രി​​​​ല്‍- ന​​​​വം​​​​ബ​​​​ര്‍ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ഇ​​​​ന്ത്യ​​​​യി​​​​ല്‍​​​​നി​​​​ന്ന് 14.4 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ മു​​​​ടി ക​​​​യ​​​​റ്റു​​​​മ​​​​തി ന​​​​ട​​​​ന്നു.

Related News