Loading ...

Home National

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പിഴയിട്ട് ഐസിസി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യയ്ക്ക് ഐസിസിയുടെ പിഴ ശിക്ഷയും.മൂന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരിലാണ് മാച്ച്‌ റഫറി ആന്‍ഡി പൈക്രോഫ്റ്റ് കെ.എല്‍ രാഹുലിനും സംഘത്തിനും പിഴയിട്ടത്. മാച്ച്‌ ഫീയുടെ 40 ശതമാനമാണ് പിഴയൊടുക്കേണ്ടത്.അനുവദിച്ച സമയത്ത് രണ്ട് ഓവര്‍ കുറച്ചാണ് ഇന്ത്യ ബൗള്‍ ചെയ്തത്.

ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമുള്ള കുറ്റമാണ് ഇന്ത്യ ടീമിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതോടെ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാകാത്ത ഓരോ ഓവറിനും കളിക്കാര്‍ മാച്ച്‌ ഫീയുടെ 20 ശതമാനം വീതം പിഴയൊടുക്കണം.

Related News