Loading ...

Home Gulf

ഖത്തറിലേക്കുള്ള യാത്രാ ചെലവ് കൂടും,വിമാനത്താവളത്തിലെ വിവിധ നിരക്കുകള്‍ കൂട്ടി

ഖത്തറിലേക്കുള്ള യാത്രാ ചെലവ് കൂടും. വിമാനത്താവളത്തിലെ വിവിധ നിരക്കുകള്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി കൂട്ടി.55 റിയാലിന്റെ വര്‍ധനയാണ് ഉണ്ടാവുക. വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ ഫീസുകളാണ് കൂട്ടിയത്. എയര്‍പോര്‍ട്ട് ഡെവലപ്‌മെന്റ് ഫീ 40 റിയാലില്‍ നിന്ന് 60 റിയാലാക്കി.പാസഞ്ചര്‍ ഫെസിലിറ്റീസ് ഫീസും 35 റിയാലില്‍ നിന്ന് 60 റിയാലാക്കിയിട്ടുണ്ട്.

ഇതിന് പുറമെ 10 റിയാല്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതലാണ് ഈ നിരക്കുകള്‍ ഈടാക്കുക. എന്നാല്‍ നേരത്തെ എടുത്ത ടിക്കറ്റുകള്‍ക്കും ജനുവരിയില്‍ തന്നെ എടുക്കുന്ന ടിക്കറ്റുകള്‍ക്കും അധിക തുക നല്‍കേണ്ടതില്ല.ഫെബ്രുവരി ഒന്നുമുതല്‍ എടുക്കുന്ന ടിക്കറ്റുകളില്‍ യാത്ര ചെയ്യുന്നത്. ഏപ്രില്‍ ഒന്നിന് ശേഷമാണെങ്കില്‍ 55 റിയാല്‍ അധികം നല്‍കണം. ഇറക്കുമതിക്ക് ഒരു മെട്രിക് ടണ്ണിന് 10 റിയാല്‍ വെച്ചും വര്‍ധിപ്പിച്ചിട്ടുണ്ട്.

Related News