Loading ...

Home Africa

ആഫ്രിക്കന്‍ രാജ്യമായ ബര്‍ക്കിനാഫാസോയില്‍ പ്രസിഡന്‍റിനെ തടവിലാക്കി സൈന്യം

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബര്‍ക്കിനാ ഫാസോയില്‍ സൈനിക അട്ടിമറി. തലസ്ഥാനമായ ഔഗദോഗുവിന്റെ നിയന്ത്രണം കലാപത്തിനു നേതൃത്വം നല്‍കുന്ന സൈന്യം നിയന്ത്രണത്തിലാക്കിയതായാണ് വിവരം.പ്രസിഡന്റ് റോക്ക് കബോറിനെ സൈനികര്‍ തടവിലാക്കിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

റോക്ക് കബോറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വന്‍ പ്രതിഷേധങ്ങള്‍ക്കു പിറകെയാണ് ഒരു വിഭാഗം സൈന്യത്തിന്റെ നേതൃത്വത്തില്‍ അട്ടിമറിനീക്കം നടക്കുന്നത്. ഇന്നലെ തലസ്ഥാനത്ത് നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ ആള്‍ക്കൂട്ടം പ്രസിഡന്റിന്റെ പാര്‍ട്ടി ആസ്ഥാനം തകര്‍ത്തിരുന്നു. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ആള്‍ക്കൂട്ടത്തെ സൈന്യം പിന്തിരിപ്പിച്ചത്.

പ്രാദേശിക സമയം ഇന്നലെ രാത്രിമുതല്‍ ഔഗദോഗുവിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്തും സൈനിക ബാരക്കിലും വന്‍വെടിവയ്പ്പാണ് നടന്നത്. ഇതിനു പിന്നാലെയാണ് സൈനികതാവളത്തില്‍വച്ച്‌ പ്രസിഡന്റിനെ കലാപകാരികളായ സൈനികര്‍ പിടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Related News