Loading ...

Home National

തെരഞ്ഞെടുപ്പിന്​ രാഷ്​ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന സൗജന്യങ്ങളില്‍ ഇടപ്പെട്ട്​ സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്​ മുൻപ് ​ രാഷ്​ട്രീയപാര്‍ട്ടികള്‍ക്ക്​ ജനങ്ങള്‍ സൗജന്യമായി വസ്​തുക്കള്‍ നല്‍കുന്ന പ്രശ്​നത്തില്‍ ഇടപ്പെട്ട്​ സുപ്രീംകോടതി.പൊതുഫണ്ട്​ ഉപയോഗിച്ച്‌​ ഇത്തരത്തില്‍ തെരഞ്ഞെടുപ്പിന്​ മുൻപ് ​ വിവിധ സമ്മാനങ്ങള്‍ നല്‍കുന്നതിലാണ്​ സുപ്രീംകോടതി ഇടപെടല്‍. പലപ്പോഴും ബജറ്റിനേക്കാളും കൂടുതല്‍ പണം ഇത്തരം വസ്​തുക്കള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നുണ്ട്​. ഇതൊരു ഗൗരവകരമായ വിഷയമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

നാലാഴ്​ചക്കകം ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാറിനോടും തെരഞ്ഞെടുപ്പ്​ കമീഷനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്​. ഇക്കാര്യത്തില്‍ ചട്ടങ്ങളുണ്ടാക്കാന്‍ തെരഞ്ഞെടുപ്പ്​ കമ്മീഷനോട്​ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, രാഷ്​ട്രീയപാര്‍ട്ടികളുടെ ഒരു യോഗം വിളിക്കുകയാണ്​ അവര്‍ ചെയ്​തത്​. അതിന്​ ശേഷം എന്താണ്​ സംഭവിച്ചതെന്ന്​ അറിയില്ലെന്ന്​ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ എന്‍.വി രമണ വ്യക്​തമാക്കി.

ചീഫ്​ ജസ്​റ്റിസ്​ എന്‍.വി രമണ, ജസ്​റ്റിസ്​ എ.എസ്​ ബോപ്പണ്ണ, ജസ്​റ്റിസ്​ ഹിമ കോഹ്​ലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്​ ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചത്​. അഭിഭാഷകനായ അശ്വിനി ഉപാധ്യായയാണ്​ കേസുമായി സുപ്രീംകോടതിയെ സമീപിച്ചത്​. പൊതുപണം ഉപയോഗിച്ച്‌​ നല്‍കുന്ന സൗജന്യ സമ്മാനങ്ങള്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിന്​ തടസമാണെന്ന്​ ഹരജിക്കാരന്‍ വാദിച്ചു.


Related News