Loading ...

Home Africa

മന്ത്രിമാര്‍​ക്കെതിരെ അഴിമതി ആരോപണങ്ങള്‍; മലാവി മന്ത്രിസഭ പ്രസിഡന്‍റ് പിരിച്ചുവിട്ടു

ലിലോംഗ്വേ : മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മലാവി പ്രസിഡന്റ് ലാസറസ് ചക്വേര മന്ത്രിസഭ പിരിച്ചുവിട്ടു.
അടുത്ത 48 മണിക്കൂറിനുള്ളില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും അഴിമതി ആരോപണവിധേയരായ മൂന്ന് മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചക്വേര കൂട്ടിച്ചേര്‍ത്തു.

ചക്വേര മന്ത്രിസഭയിലെ ഭൂമന്ത്രിയായ കെസി എംസുക്വ, തൊഴില്‍ മന്ത്രിയായ കെന്‍ കണ്ടോഡോ, ഊര്‍ജ്ജ മന്ത്രിയായ ന്യൂട്ടണ്‍ കമ്ബാല തുടങ്ങിയവരാണ് അഴിമതികേസില്‍ ആരോപണവിധേയരായത്. നിയമലംഘനം നടത്തിയവര്‍ എത്ര ശക്തരും സമ്ബന്നരും ആണെങ്കിലും അധികാരികള്‍ അവരെ സംരക്ഷിക്കരുതെന്ന് മലാവിയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ അസംബ്ലിയായ ഇസിഎം അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ് മലാവി. ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും ദാരിദ്രരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. വലിപ്പത്തില്‍ ചെറുതാണെങ്കിലും, ജനസാന്ദ്രതയുടെ കാര്യത്തില്‍ ആഫ്രിക്കയിലെ ആദ്യ പത്ത് രാജ്യങ്ങളിലും മലാവി ഉള്‍പ്പെടുന്നുണ്ട്.

 

Related News